തേങ്ങാക്കൊത്തും പഴവും ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാം. വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് കൊടുത്താൽ ഇത് വളരെയധികം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് റോബസ്റ്റാ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക.അതിലേക്ക് ഒരു തേങ്ങ മുഴുവനായി ചെറിയ കഷണങ്ങളാക്കി നുറുക്കി ഇതിലേക്ക് ചേർത്ത് കൊടുക്കുക.
തേങ്ങ ചിരകിയും ചേർത്ത് കൊടുക്കാവുന്നതാണ്. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം അതിനുശേഷം മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് ഗോതമ്പ് പൊടി, ആവശ്യത്തിന് വെള്ളം ചേർത്തു കൊടുത്ത് വീണ്ടും അടിച്ചെടുക്കുക. വെള്ളത്തിന് പകരം പാലു വേണമെങ്കിലും ചേർക്കാവുന്നതാണ്. ഗോതമ്പ് പൊടിക്ക് പകരമായി മൈദ പൊടിയും ഉപയോഗിക്കാവുന്നതാണ്.
മാവ് നല്ല കട്ടിയിൽ തന്നെ തയ്യാറാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഏലക്കാപ്പൊടിയും മധുരത്തിന് ആവശ്യമായ ശർക്കര ഗ്രേറ്റ് ചെയ്തതും ചേർത്തു കൊടുക്കുക. ശർക്കരയ്ക്ക് പകരമായി പഞ്ചസാര പൊടിച്ചതും ചേർത്തു കൊടുക്കാവുന്നതാണ്. എന്നാൽ ഈ പലഹാരത്തിന് രുചിയിൽ കൂടുതൽ കിട്ടണമെങ്കിൽ ശർക്കര തന്നെ ചേർത്തു കൊടുക്കുക. അതിനുശേഷം ഉണ്ണിയപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് കുറച്ചു നെയ്യ് ഒഴിച്ചു കൊടുക്കുക.
നെയ്യ് ചേർക്കുന്നതിന് പകരം ഏതെങ്കിലും എണ്ണ ചേർത്താലും മതി. അതിനുശേഷം തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കുക. ഒരു ഭാഗം നന്നായി വെന്തു വരുമ്പോൾ തിരിച്ചു ഇട്ട് കൊടുക്കുക. അതിനുശേഷം ഉണ്ണിയപ്പം പാകമായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇനി എല്ലാവർക്കും വൈകുന്നേരം രുചികരമായ നാലുമണി പലഹാരം ഇതുപോലെ തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.