സാധാരണയായി നാട്ടിൻപുറങ്ങളിൽ കാണുന്ന ചിറ്റമൃത് എന്ന ചെടിയോട് സാമ്യം തോന്നുന്ന ഒരു ചെടിയാണ് ഷുഗർ വള്ളി. പേര് പോലെ തന്നെയാണ് ഷുഗർ കുറയ്ക്കുന്നതിനും ഷുഗറിന്റെ അളവ് ക്രമമായി നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ചെടിയാണ് ഇത്. പരമ്പരാഗതമായി ആയുർവേദത്തിലും നാട്ടു ചികിത്സയിലും എല്ലാം ഉപയോഗിച്ച് വരുന്ന ഒരു ചെടിയാണ് ഷുഗർ വള്ളി.
ഇതിനെ വളർത്തിയെടുക്കുന്നതിനെ പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ല നന്നായി ഒരു പ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ ഈ ഷുഗർ വള്ളി നന്നായി തന്നെ പടർന്നു പിടിക്കും. വള്ളികളായി തന്നെയാണ് ഇത് കാണപ്പെടുന്നത്. ഈ ഷുഗർ വള്ളി ചിറ്റമൃതിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എങ്ങനെയാണെന്ന് വെച്ചാൽ ഷുഗർ വള്ളിയുടെ തണ്ടിൽ നിറയെ മുള്ളുകൾ പോലെ മുഴകൾ ഉണ്ടായിരിക്കും.
അതുപോലെ എങ്ങനെയാണ് ഈ ചെടി ഉപയോഗിച്ചുകൊണ്ട് ഷുഗർ കുറയ്ക്കുന്നത് എന്ന് നോക്കാം. അതിനായി നല്ല മൂപ്പെതിയ ഷുഗർ വള്ളിയിൽ നിന്ന് ഒരു രണ്ട് ഇഞ്ച് വലിപ്പത്തിൽ ഒരു കഷണം മുറിച്ചെടുക്കുക. അതിനുശേഷം അതിന്റെ തോല് കളയുക. തോൽ ചെറിയ വഴുവഴുപ്പ് ഉണ്ടായിരിക്കും. അതിനുശേഷം തണ്ട് ചെറുതായി ചതച്ചു വയ്ക്കുക.
അതിനുശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് എട്ടു മുതൽ പത്ത് മണിക്കൂർ വരെ അടച്ചുവെക്കുക. അതിനുശേഷം അരിച്ചു മാറ്റി ആ വെള്ളം കുടിക്കാവുന്നതാണ്. എന്നാൽ ഇത് കുടിക്കുന്നതിനു മുൻപായി ഒരു ഡോക്ടറുടെ പ്രത്യേക നിർദ്ദേശം സ്വീകരിക്കേണ്ടതാണ്. എന്തുകൊണ്ടെന്നാൽ ഓരോരുത്തരുടെയും ഷുഗറിന്റെ അളവ് വ്യത്യസ്തമായിരിക്കും. അതിനനുസരിച്ച് വേണം ഈ വെള്ളം എത്രനേരം കുടിക്കണം എന്ന് തീരുമാനിക്കേണ്ടത്. എല്ലാവരും ഇത് പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.