ഈ ഇത്തിരി കുഞ്ഞൻ ഒരു നിസ്സാരക്കാരനല്ല.. ഒരല്പം എള്ള് ദിവസവും കഴിച്ചു നോക്കൂ നിങ്ങളിൽ സംഭവിക്കുന്ന അൽഭുതം നേരിട്ടറിയാം.!! |Benefits Of Sesame seed

ദിവസവും ഒരു നുള്ള് എള്ള് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. വെളുത്തത് കറുത്തത് ഇളം ചുവപ്പ് എന്നിങ്ങനെ എള്ളുകൾ പലവിധമാണ്. ഇത് ബുദ്ധി, പിത്തം കഫം എന്നിവയെ വർദ്ധിപ്പിക്കുന്നു. അതുപോലെ എള്ളിൽ നിന്നും ഉണ്ടാക്കുന്ന എണ്ണക്കെ നിരവധി ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത്. കുട്ടികളുടെ ഭക്ഷണത്തിൽ കുറച്ച് എള്ള് ചേർക്കുന്നത് അവരുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ശരീരത്തിന് ശക്തിയും ബലവും നൽകുന്നു. അതുപോലെ മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാലിന്റെ അളവ് വർദ്ധിപ്പിക്കാനും എള്ള് കഴിക്കുന്നത് ശീലമാക്കുക . കണ്ണിന് കാഴ്ച ശരീരത്തിന് പുഷ്ടി ചർമ്മത്തിന് തേജസ് എന്നിവ വർദ്ധിപ്പിക്കുന്നു. അതുപോലെ ചർമ്മത്തിന് സംഭവിക്കുന്ന പലതരം അലർജികൾക്കും വ്രണങ്ങൾ ഉണ്ടാവുന്നതിൽ നിന്നും തടയുന്നു. അതുപോലെ ചർമ്മത്തിനും മുടിക്കും വളരെ വിശേഷപ്പെട്ടതാണ് എള്ള്.

ശരീരത്തിൽ പ്രോട്ടീനിന്റെ കുറവുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങൾക്ക് ഒരു പരിഹാരമാണ് എള്ള് അരച്ചു കഴിക്കുന്നത്. അതുപോലെ പ്രമേഹ രോഗമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് എള്ളെണ്ണ അപേക്ഷിച്ചു കൊണ്ട് ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ ആരോഗ്യത്തിന് യാതൊരു ദോഷവും സംഭവിക്കുകയില്ല. വായിലെയും തൊണ്ടയിലെയും രോഗങ്ങൾക്ക് വലിയൊരു പ്രതിവിധിയാണ് എള്ള് ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിരിക്കുന്നു.

സ്ത്രീകളിൽ ആർത്തവ സമയത്ത് സംബന്ധിക്കുന്ന വയറുവേദന ഒഴിവാക്കാൻ എള്ള് ചൂടാക്കി പൊടിച്ച കഴിക്കുകയാണെങ്കിൽ വളരെ നല്ലതാണ്. അതുപോലെ ഗർഭിണികളായ സ്ത്രീകൾ അത് ഗർഭ അലസി പോകുന്നതിന് കാരണമാകുന്നു. അതുപോലെ അതുപോലെ എള്ളും നെല്ലിക്കയും കയ്യോന്നിയും ചേർത്ത് തിളപ്പിച്ച എണ്ണ തലയിൽ തേക്കുന്നത് കറുത്ത മുടി നിലനിർത്താൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *