നല്ല ഒരു മുളക് ചമ്മന്തി കൂട്ടി എത്ര വേണമെങ്കിലും ചോറുണ്ണാം. വളരെ രുചികരവും സ്വാദ് ഊറുന്ന മുളക് ചമ്മന്തി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഓരോ ബാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വന്നതിനുശേഷം രണ്ടു പിടി വറ്റൽ മുളക് എണ്ണയിലേക്ക് ഇട്ട് വറുത്ത് എടുക്കുക.
മുളകിന്റെ നിറം ഒട്ടും മാറാതെ ശ്രദ്ധിക്കേണ്ടതാണ്. അതിനുശേഷം രണ്ടു പിടി ചെറിയ ചുവന്നുള്ളി ഇതിലേക്ക് ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇളക്കിയെടുക്കുക. കൂടാതെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി എടുത്ത് ചെറിയ ചെറിയ കഷണങ്ങളാക്കി ചേർത്തു കൊടുക്കുക.
പുളി പാകമായോ എന്ന് നോക്കി പാകത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. ഈ സമയത്ത് നീ കുറച്ചു വയ്ക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം നന്നായി പാകമാകുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ തേങ്ങ ചിരകിയത് ചേർക്കുക. അതിനുശേഷം വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക.
ഒരുപാട് അരഞ്ഞു പോകാതെ ശ്രദ്ധിക്കുക. അതുപോലെ തന്നെ അരയ്ക്കുമ്പോൾ ഒന്നിടവിട്ട് ചെറുതായി ഇളക്കി മാറ്റുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇനി ഉച്ചയ്ക്ക് ആയാലും രാത്രിയായാലും ഭക്ഷണത്തിന് ഇതുപോലെ ഒരു ചമ്മന്തി മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.