നല്ല മസാല ഇട്ട് വറുത്തെടുത്ത ഇതുപോലെ ഒരു മുട്ട റോസ്റ്റ് ഉണ്ടെങ്കിൽ ഇനി എത്ര പ്ലേറ്റ് ചോറ് ഉണ്ണാനും എല്ലാവരും റെഡി ആയിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കിയതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിനുശേഷം അര ടീസ്പൂൺ വെളുത്തുള്ളി ചേർക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇളക്കി കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിച്ചെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്ത് മൂപ്പിക്കുക. അതിനുശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ച് പാനിലേക്ക് ചേർത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഏറ്റവും അവസാനം രണ്ടു നുള്ള് ഗരം മസാല പൊടി വിതറി കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. മുട്ടയിൽ എല്ലാം മസാലയും പിടിച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ഇതുപോലെ ഇനി വളരെ എളുപ്പത്തിൽ രുചികരമായ ഒരു മുട്ട റോസ്റ്റ് എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക.
ചോറിനും ചപ്പാത്തിക്കും അപ്പത്തിനും ദോശക്കും എല്ലാം ഇത് വളരെ നല്ല കോമ്പിനേഷനാണ് ഇനിയെന്നും മുട്ട ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കുമ്പോൾ ചെറിയ തീയിൽ വച്ച് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ മസാല എല്ലാം പെട്ടെന്ന് കരിഞ്ഞു പോകാൻ സാധ്യതയുണ്ട്. ഇത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.