എല്ലാ വീടുകളിലും വളരെ വൃത്തിയോടെ സൂക്ഷിക്കേണ്ട ഒരു ഭാഗം തന്നെയാണ് ബാത്റൂം.ബാത്റൂം വൃത്തിയാക്കുന്നതിന് പല മാർഗങ്ങളും ഇന്ന് നിലവിലുണ്ട്. ബാത്രൂം സുഗന്ധമുള്ളതാക്കാൾ ഒരുപാട് വ്യത്യസ്ത മണം ഉള്ള ലോഷനുകളും എന്ന ലഭ്യമാണ്. എന്നാൽ അധികം പൈസ ചെലവാക്കാതെ വീട്ടിൽ എന്നും ഉണ്ടാകുന്ന വെളുത്തുള്ളി ഉപയോഗിച്ചുകൊണ്ട് ബാത്റൂമിൽ ഏത് പ്രശ്നവും പരിഹരിക്കാം.
ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. ബാത്റൂം ഉപയോഗിച്ചതിനു ശേഷം ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കാൻ ഒന്നോ രണ്ടോ വെളുത്തുള്ളി ചതച്ച് ബാത്റൂമിൽ അകത്തേക്ക് ഇട്ടുവയ്ക്കുക. ഒരു അരമണിക്കൂറിന് ശേഷം ചെയ്തു കളയുക.ബാത്റൂമിൽ ഉണ്ടാകുന്ന അണുക്കൾ ഇല്ലാതാകുന്നതിനും ഇതു നല്ല മാർഗമാണ്.
അതുപോലെ വീട്ടിലെ വാതിലുകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദമില്ലാതാക്കാൻ അതിന്റെ വിജാഗിരിയുടെ ഭാഗത്ത് കുറച്ചു പൗഡർ ഇട്ടു കൊടുക്കുക. അതുപോലെ തന്നെ പച്ചക്കറി അരിയുന്നതിനും മറ്റും കത്തികൾ എടുക്കുമ്പോൾ ചിലപ്പോൾ മൂർച്ച ഉണ്ടാകാറില്ല. അത്തരം സന്ദർഭങ്ങളിൽ ഒരു സൂചിയെടുത്ത് കത്തിയുടെ മുറിക്കുന്ന ഭാഗത്തായി നല്ലതുപോലെ ഉരച്ചു കൊടുക്കുക ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ കത്തി മൂർച്ച കിട്ടുന്നതായിരിക്കും.
വസ്ത്രങ്ങൾ മുറിക്കുന്ന കത്രികയും ഈ രീതിയിൽ തന്നെ മൂർച്ച കൂട്ടാൻ സാധിക്കുന്നതാണ്. തുടർച്ചയായി ഒരു മൂന്നു മിനിറ്റ് എങ്കിലും ഇതുപോലെ ചെയ്യേണ്ടത് ശ്രദ്ധിക്കുക.വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഇത്തരം ടിപ്പുകൾ എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.