ഒരുപാട് ദാഹം വരുമ്പോൾ എല്ലാവർക്കും കുടിക്കാൻ ഇഷ്ടമുള്ള ഒരു പാനീയമാണ് നാരങ്ങ വെള്ളം.വിരുന്നുകാർ വരുമ്പോൾ എല്ലാംസാധാരണയായി നാം കൊടുക്കാറുള്ളതും നാരങ്ങ വെള്ളമാണ്.എന്നാൽ ഈ നാരങ്ങാ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിച്ചാൽ ഉണ്ടാകുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
നെഞ്ചരിച്ചൽ വായനാറ്റം ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ എന്നിവ നീക്കം ചെയ്യുന്നതിന് നാരങ്ങ വെള്ളം ചെറിയ ചൂടോടുകൂടി കുടിച്ചാൽ വളരെ നല്ലതാണ്. ശരീരത്തെ വിഷം വിമുക്തമാക്കാൻ ഇതു മാത്രം മതി. അതുകൂടാതെ ശരീരത്തിന് രോഗപ്രതിരോധശേഷിയും നൽകുന്നു. കഫം ജലദോഷം പനി എന്നീ രോഗങ്ങളെ ഇല്ലാതാക്കുന്നതിന് നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞ് കുടിക്കുക. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ചൂടുള്ള നാരങ്ങ വെള്ളം ദിവസവും ശീലമാക്കുക.
വയറിലുള്ള പ്രശ്നങ്ങളെയും നീക്കം ചെയ്യുകയും ദഹനത്തെ കൃത്യമാക്കുകയും ചെയ്യുന്നു. അതുകൂടാതെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ദിവസവും ഒരു ഗ്ലാസ് ചൂട് നാരങ്ങ വെള്ളം കുടിക്കുന്നത് ശീലമാക്കുക. മൂത്ര തടസത്തിന്റെ പ്രശ്നങ്ങളും ഇതുവഴിയില്ലാതാക്കാൻ സാധിക്കും.
അതുപോലെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ നീക്കം ചെയ്യുന്നതിനും മുഖക്കുരു വരാതിരിക്കാനും ചൂട് നാരങ്ങ വെള്ളം കുടിക്കുക. അതുപോലെ ഇതിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ മാനസിക സമ്മർദം കുറച്ച് നല്ല ഊർജ്ജം നൽകുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് നാരങ്ങ വെള്ളം ചെറിയ ചൂടോടുകൂടി കുടിച്ചാൽ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.