ചോറുണ്ണാൻ ഇനി വളരെ എളുപ്പത്തിൽ ഒരു തക്കാളി കറി തയ്യാറാക്കാം. പാചകം ചെയ്യാൻ തുടങ്ങുന്ന തുടക്കക്കാർക്ക് ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. തക്കാളി കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് രണ്ടു ഉണക്കമുളക് രണ്ടായി മുറിച്ചു ചേർക്കുക.
അതിനുശേഷം ഒരു ടീസ്പൂൺ ചുവന്നുള്ളി ചതച്ചത് ഒരു ടീസ്പൂൺ വെളുത്തുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ വഴറ്റി എടുക്കുക.നന്നായി വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് തീ കുറച്ചു വെച്ച് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
അതിനുശേഷം എരിവിന് ആവശ്യമായ മുളകുപൊടി ചേർത്തു കൊടുക്കുക. ശേഷമതിലേക്കു മുറിച്ച് വെച്ചിരിക്കുന്ന 4 തക്കാളി ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വരണം. തക്കാളി ഉടഞ്ഞു പാകമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ ഗരം മസാല ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ കുരുമുളകുപൊടി ആവശ്യത്തിന് ചേർത്ത് കൊടുക്കാവുന്നതാണ്. കൂടാതെ രുചി കൂട്ടുന്നതിനായി മല്ലിയിലയും ചേർക്കാവുന്നതാണ്. അതിനുശേഷം ഇറക്കിവെക്കാവുന്നതാണ്. വളരെ രുചികരമായ തക്കാളി ഈ രീതിയിൽ ഇനി എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.