മത്തി വാങ്ങിക്കുമ്പോൾ ഇതുപോലെ ഒരു പൊളപ്പൻ കറി തയ്യാറാക്കി നോക്കൂ. ഇതിന്റെ സ്വാദ് പൊളിക്കും… | Tasty Fish Curry

മത്തി വാങ്ങുന്ന ദിവസം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു പുതിയ റെസിപ്പി പരിചയപ്പെടാം. മത്തി വേടിക്കുമ്പോൾ ഇതുപോലെ കറിവെച്ച് നോക്കുകയാണെങ്കിൽ ഇനി എന്നും മീൻ ഇതുപോലെ മാത്രമേ വയ്ക്കൂ. എങ്ങനെയാണ് എളുപ്പത്തിലുള്ള ഈ മത്തിക്കറി ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ഒരു ടീസ്പൂൺ കടുക് ഇട്ട് നല്ലതുപോലെ പൊട്ടിച്ചെടുക്കുക. അതിനുശേഷം ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. കറിവേപ്പില വാടി വരുമ്പോൾ അതിലേക്ക് ഒരു വലിയ ഇഞ്ചി ചെറുതായി അരിഞ്ഞത്, ഒരു പിടി വെളുത്തുള്ളി, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും നിറം മാറി വരുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യമായ മുളകുപൊടിയും രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക.

അതിനുശേഷം പൊടികളെല്ലാം പച്ചമണം മാറി നന്നായി മൂത്ത് വരുമ്പോൾ അതിലേക്ക് മീൻ കറിക്ക് ആവശ്യമായ വെള്ളമൊഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക് കീറിയാലും മൂന്ന് കുടംപുളിയും ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം കറി ചെറുതായിട്ട് തിളച്ച് വരുമ്പോൾ തന്നെ വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ഇതിലേക്ക് ഇട്ടു കൊടുക്കുക.

അതിനുശേഷം അടച്ചുവെച്ച് മീൻ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം മീനെല്ലാം വെന്ത് അതിൽ എണ്ണ എല്ലാം തെളിഞ്ഞു കറി കുറുകി വരുമ്പോൾ അര കപ്പ് തേങ്ങാപ്പാല് ഒഴിച്ച് തീ ഓഫ് ചെയ്യുക. അതിനുശേഷം കുറച്ച് കറിവേപ്പില വിതറി ഇറക്കി വയ്ക്കാവുന്നതാണ്. ഇതുപോലെ രുചികരമായ മീൻ കറി എളുപ്പത്തിൽ എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *