ഭക്ഷണത്തിൽ സുഗന്ധത്തിന് വേണ്ടി നാം ചേർക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നാൽ ഇത് ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. അതുപോലെ ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഇമ്മ്യൂണിറ്റി സിസ്റ്റത്തെ കൂടുതൽ പ്രവർത്തിപ്പിക്കുന്നു. അതുപോലെ വയറുവേദന ശർദ്ദി മലബന്ധം തുടങ്ങിയ വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഗ്രാമ്പൂ സഹായിക്കുന്നു.
അതുപോലെതന്നെ പല്ലുകളുടെ ആരോഗ്യത്തിനും ഇത് വളരെയധികം നല്ലതാണ് പല്ലുവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഒരു ഗ്രാമ്പൂ വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ആ വേദന ശമിക്കുന്നത് അറിയാം. ഒരു വേദനസംഹാരി ആയും ഗ്രാമ്പുവിനെ ഉപയോഗിച്ച് വരുന്നു. കൂടാതെ കരളിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന മാംഗനീസ്, ഫ്ലോറൈഡുകൾ , എന്നിവ സന്ധിവേദനയ്ക്കും എല്ലുകളുടെ ബലത്തിനും സഹായിക്കുന്നു. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന മാംഗനീസ് തലച്ചോറ് ആരോഗ്യപരമായി ഇരിക്കുന്നതിന് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്.
കൂടാതെ ഗ്രാമ്പൂ നല്ലൊരു ആന്റി ബാക്ടീരിയയിൽ ഗുണമുള്ളതാണ് ഇത് വായിലിട്ട് ചവക്കുകയാണെങ്കിൽ വായ്നാറ്റം ഇല്ലാതാക്കാൻ സാധിക്കും. അതുകൂടാതെ ഹൃദയസംബന്ധമായ പ്രശ്നങ്ങളെയും ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളെയും ഇല്ലാതാക്കുന്നു. അതുപോലെ പ്രമേഹ രോഗമുള്ളവർ രണ്ട് ഗ്രാമ്പൂ ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ദിവസവും കുടിക്കുകയാണെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ ചർമം ചുളിവുകൾ ഇല്ലാതെ നിലനിൽക്കുന്നതിനും ഗ്രാമ്പൂ ഉപയോഗിച്ച് വരുന്നു.
അതുപോലെ ഒരു ഗ്ലാസ് വെള്ളത്തിൽ 3 ഗ്രാമ്പൂവും ചെറിയ കഷണം ഇഞ്ചിയും ഇട്ട് തിളപ്പിച്ച ആ വെള്ളം കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊളസ്ട്രോളിന് ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ വായിൽ ഉണ്ടാകുന്ന പുണ്ണ് ഇല്ലാതാക്കാൻ രാത്രി കിടക്കുന്നതിനു മുൻപായി ഗ്രാമ്പു വായിലിട്ട് ചവയ്ക്കുകയോ. രാവിലെ ഒരു ഗ്ലാസ് വെള്ളത്തിൽ മൂന്നു ഗ്രാബു ഇട്ട് തിളപ്പിച്ച് കവിൾ കൊള്ളുകയോ ചെയ്യാം. അപ്പോൾ ഇത്ര ഏറെ ഗുണങ്ങളാണ് ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നത്. ഇനി എല്ലാവരും വളരെയധികം ഫലപ്രദമായി ഗ്രാമ്പൂ ഉപയോഗിച്ച് നോക്കുക.