നേന്ത്രക്കായ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു മെഴുക്കുപുരട്ടി ഇതുപോലെ ഉണ്ടാക്കി നോക്കാം. ഇതിനായി വളരെ കുറച്ചു ചേരുവകൾ മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. അതിലേക്ക് നുറുക്കി വെച്ചിരിക്കുന്ന പച്ച നേന്ത്രക്കായ ഇട്ടുകൊടുക്കുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ടു പച്ചമുളക് കീറിയത് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിക്കാൻ വയ്ക്കുക. കായ നല്ലതുപോലെ വെന്ത് വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക.
കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഒരു പിടി ചുവന്നുള്ളി ചതച്ചത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. ഉള്ളി വാടി വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കുക.
അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന കായ ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഉപ്പ് പാകമായോ എന്ന് നോക്കി ഇറക്കി വയ്ക്കാം. നല്ല ചൂട് ചോറോടു കൂടി വളരെ രുചികരമായി കഴിക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ പച്ചക്കായ മെഴുക്കുപുരട്ടി എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.