മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു പരിഹാരം തന്നെയാണ് പുട്ട്. പലതരത്തിൽ വ്യത്യസ്തമായ പുട്ടുകൾ ഇക്കാലങ്ങളിൽ നാം കാണാറുണ്ട്. മിക്കവാറും എല്ലാ വീടുകളിലും ഗോതമ്പ് പുട്ടോ അല്ലെങ്കിൽ അരി പുട്ട് ആയിരിക്കും കൂടുതലും ഉണ്ടാക്കാറുള്ളത്. അരി പുട്ടിൽ നിന്നും ഗോതമ്പ് പുട്ട് സോഫ്റ്റ് ആയാൽ മാത്രമേ കഴിക്കാൻ രുചി ഉണ്ടാവുകയുള്ളൂ.
ഇനി ഗോതമ്പ് പുട്ട് ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയി വരാൻ ഈ ചേരുവ മാത്രം ചേർക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് രണ്ട് കപ്പ് ഗോതമ്പ് പൊടി എടുത്ത് ചെറിയ തീയിൽ വെച്ച് ചൂടാക്കി എടുക്കുക. ഗോതമ്പ് പൊടിയിൽ നിന്ന് നല്ലൊരു മണം വരുന്നത് വരെ ചൂടാക്കി കൊടുക്കുക.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു കപ്പ് വെള്ളം എടുത്ത് ആവശ്യത്തിന് കുറച്ചു കുറച്ചായി ഒഴിച്ച് കൊടുത്ത് പുട്ടുപൊടിക്ക് നനയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് നനച്ചു വച്ചിരിക്കുന്ന ഗോതമ്പ് പൊടി ഇട്ടു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചു കൊടുക്കുക.
നല്ലതുപോലെ മിക്സിയിൽ പൊടിച്ചെടുക്കുക. അതിനുശേഷം പുട്ട് ഉണ്ടാക്കുന്ന കുഴിയിലേക്ക് ആദ്യം കുറച്ച് നാളികേരം ഇടുക അതിനുമുകളിൽ ഗോതമ്പ് പൊടി ഇടുക വീണ്ടും നാളികേരം ഇടുക. ഈ രീതിയിൽ പുട്ടിന്റെ കുഴൽ തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കുക. പാകമാകുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഗോതമ്പ് പുട്ട് ഈ രീതിയിൽ വളരെ സോഫ്റ്റ് ആയി തന്നെ ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.