പ്രായമാകുന്നതിന്റെ ഏറ്റവും ആദ്യ സൂചനയാണ് മുടി നരയ്ക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ചെറിയ പ്രായക്കാർക്ക് പോലും മുടി നരയ്ക്കുന്നത് സ്വാഭാവികമായ ഒരു കാര്യമായി മാറിയിരിക്കുന്നു. മുടിയിൽ മേലാനിൻ അളവ് കുറയുമ്പോഴാണ് മുടിയിൽ നര വരുന്നതിന് കാരണം. കൂടാതെ അമിതമായ ചൂടും വിയർപ്പും കാരണം തലയോട്ടി പെട്ടെന്ന് വിയർക്കുന്നതിന് കാരണമാകുന്നു ഇത് രോമകൂപങ്ങൾക്ക് പെട്ടെന്ന് പ്രായമാവുകയും ശോഷിച്ചു പോവുകയും ചെയ്യുന്നു. ഇത് മുടിയുടെ നിറംമങ്ങുന്നതിനും ക്രമേണ നരക്കുന്നതിനും കാരണമാകുന്നു.
ഇതിന് പരിഹാരമായി ചൂടുവെള്ളത്തിൽ തലകുളിക്കുന്നത് ഒഴിവാക്കുക. കൂടാതെ വെയിലുള്ളപ്പോൾ കുടയോ തൊപ്പിയും ധരിക്കുക. അതുപോലെ തലയിൽ തണുത്ത ഹെയർ പാക്കുകൾ കൂടുതലും ഉപയോഗിക്കുക. ഇതെല്ലാം മുടിയുടെ സ്വാഭാവിക നിലയിലേക്ക് തിരിച്ചു വരുന്നതിന് സഹായിക്കുന്നവയാണ്. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.
വൈറ്റമിൻ ബി 12. ഈ വിറ്റാമിൻ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നതിലൂടെ മുടി നരക്കുന്നതിനും പരിഹാരമാണ്. കൂടാതെ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ക്യാരറ്റ്, മാമ്പഴം മധുരകിഴങ്ങ് മുട്ട മീൻ ഇറച്ചി അവക്കാഡോ പപ്പായ എന്നിവയെല്ലാം ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. അതുപോലെ സ്വാഭാവിക മുടിയുടെ നിറം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ബയോട്ടിൻ.
സവാള നീന്താപ്പഴം തക്കാളി മുട്ട ബദാം കശുവണ്ടി ക്യാരറ്റ് തൈര് പാല് എന്നിവയിൽ എല്ലാം ബയോട്ടി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇതെല്ലാം തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തലയിൽ എണ്ണ തേക്കുക. ഇത് മുടിയുടെ സ്വാഭാവികമായ നിൽപ്പിനെ സഹായിക്കുന്നു. ഇത് ഒരു പരിധിവരെ അകാലനരയെ ചെറുക്കുന്നതിന് വളരെയധികം സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെട്ടെന്ന് ഉണ്ടാകുന്ന മുടി ഒഴിവാക്കാൻ സാധിക്കും. വിവരങ്ങൾക്ക് വീഡിയോ കാണുക.