വൈകുന്നേരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ പലഹാരം തയ്യാറാക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ളത് റവയും മുട്ടയും മാത്രമാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുക്കുക. അതിലേക്ക് അര കപ്പ് ഓയിൽ ഒഴിച്ച് കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി യോജിപ്പിച്ച് എടുക്കുക. അ
ടുത്തതായി അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർക്കുക. ശേഷം കൈകൊണ്ട് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കുക. ശേഷം വീണ്ടും കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാല് ഒഴിച്ച് കൊടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഒട്ടും തന്നെ കട്ടകളില്ലാതെ ഇളക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് കുറച്ച് നീയോ എണ്ണയോ തടവി കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ച മാവ് ഒഴിച്ചുകൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
ഒരു ഭാഗം വെന്തു കഴിഞ്ഞതിനു ശേഷം തിരിച്ചിട്ട് കൊടുക്കുക. രണ്ടു ഭാഗവും നന്നായി മുറിഞ്ഞു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കേക്കിനോട് സാമ്യമുള്ള ഈ പലഹാരം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.