രാവിലെ ബ്രേക്ക് ഫാസ്റ്റിന് ഇഡലിയും ദോശയും കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടോ. ഇനി ഇഡ്ഡലി മാവും ദോശമാവും ഉണ്ടാക്കി കഴിഞ്ഞ് അവ നല്ലതുപോലെ പൊന്തി വരാൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുക. പെർഫെക്റ്റ് ആയിട്ടുള്ള മാവ് തയ്യാറാക്കുന്നത് എങ്ങനെയാണ് നോക്കാം. അതിനായി 2 കപ്പ് പച്ചരി നന്നായി കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക. ഒരു കപ്പ് ഉഴുന്ന് കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് വയ്ക്കുക.
അതിലേക്ക് അര ടീസ്പൂൺ ഉലുവയും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു നാലു മണിക്കൂറോളം കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം പച്ചരി ഇട്ട് കൊടുക്കുക അതോടൊപ്പം ഒന്നും ഉലുവയും ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതുപോലെ നാലു അഞ്ചോ ഐസ് ക്യൂബ് കൂടി അതിലേക്ക് ഇട്ടുകൊടുത്ത് അരച്ചെടുക്കുക. നല്ലതുപോലെ അരച്ചെടുക്കുക ഒട്ടും തന്നെ തരികൾ ഉണ്ടാകാൻ പാടില്ല.
അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു ടീസ്പൂൺ എണ്ണയോ അല്ലെങ്കിൽ ഓയിലോ ഒഴിച്ചുകൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക. ഇവ രണ്ടും കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് പെട്ടെന്ന് പൊന്തി വരുന്നതിന് ഇത് സഹായിക്കും. അതിനുശേഷം പാത്രം അടച്ചുവെച്ച് മാവ് പൊന്താനായി മാറ്റിവയ്ക്കുക.
രാത്രി മാവ് അരയ്ക്കുകയാണെങ്കിൽ പിറ്റേ ദിവസത്തേക്ക് മാവ് നല്ലതുപോലെ പൊന്തി വരും. അല്ലെങ്കിൽ ആറോ ഏഴോ മണിക്കൂർ കൊണ്ട് മാവ് നന്നായി പൊന്തി വരും. അതിനുശേഷം മാവ് എടുത്ത് ഇഡലിയും ദോശയും ഉണ്ടാക്കാം. വളരെ സോഫ്റ്റ് ആയി തന്നെ ഇനി ബ്രേക്ഫാസ്റ്റ് കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.