ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരുപോലെ കഴിക്കാൻ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇനി ജോലിയും എളുപ്പം സമയവും വളരെ ലാഭം. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം . അതിനായി ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതിലേക്ക് നല്ല ചൂടുവെള്ളം ആവശ്യത്തിന് അനുസരിച്ച് ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് കൈകൊണ്ട് ചെറുതായി പരത്തുക.
നമ്മൾ ഒരു ചെറിയ ഇഡലിയുടെ രൂപത്തിൽ ഇരിക്കും. മാവെല്ലാം ഇതുപോലെ തയ്യാറാക്കുക. അതിനുശേഷം ഒരു 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക.. അതേസമയം ഒരു പാൻ എടുത്ത് അതിലേക്ക് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം അര ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ചേർത്തു മൂപ്പിക്കുക. അടുത്തതായി ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റി എടുക്കുക. ആവശ്യത്തിന് ഉപ്പും ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക.
സവാള വഴന്നു വരുമ്പോൾ എരിവിന് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടിയും പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് തക്കാളി വാടി വരുന്നതുവരെ അടച്ചുവെച്ച് വേവിക്കുക. തക്കാളി നന്നായി വെന്തു വന്നതിനു ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കുക.
ശേഷം ചെറുതായി തിള വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചെറിയ ഇഡലികൾ ഇട്ടുകൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. പകുതി വെന്തു വരുമ്പോൾ അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. വീണ്ടും വീണ്ടും ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. തേങ്ങാപ്പാൽ എല്ലാം നന്നായി വറ്റി വന്നതിനുശേഷം അതിലേക്ക് ആവശ്യത്തിന് മല്ലിയില ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. വളരെ വ്യത്യസ്തമായ ഇതുപോലെ ഒരു പലഹാരം എല്ലാവരും തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.