ചിരവ ഇല്ലെങ്കിലും വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകിയത് തയ്യാറാക്കാം. അതിനായി ചെയ്യേണ്ടത് തേങ്ങ ആദ്യം ഫ്രീസറിൽ ഒരു അരമണിക്കൂർ വയ്ക്കുക. അതിനുശേഷം അതിന്റെ തണവ് മാറുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് മുക്കി വയ്ക്കുക. അതിനുശേഷം ഒരു കത്തി കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരട്ടയിൽ നിന്നും അടർത്തിയെടുക്കാൻ സാധിക്കും. അതുപോലെ തന്നെ മറ്റൊരു മാർഗം തേങ്ങ ഒരു രണ്ടോ മൂന്നോ മിനിറ്റ് അടുപ്പിൽ വച്ച് ചൂടാക്കുക.
അതിനുശേഷം ചേട്ടായിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അടർത്തിയെടുക്കാൻ സാധിക്കും. മൂന്നാമത്തെ ഒരു മാർഗ്ഗം തേങ്ങാ വെള്ളത്തിലിട്ട് 5 മിനിറ്റ് തിളപ്പിക്കുക. തുടർന്ന് തേങ്ങ മാത്രമായി ചിരട്ടയിൽ നിന്ന് വേർപെടുത്തിയെടുക്കാം. ഇതുപോലെ അടർത്തിയെടുത്ത തേങ്ങയുടെ പുറംഭാഗത്തുള്ള തോൽ എല്ലാം കളഞ്ഞ് എടുക്കുക. അതിനുശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കി എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
ഇപ്പോൾ തേങ്ങ ചിരകിയത് റെഡി. ഇത് ഒരു പ്ലാസ്റ്റിക് ഡപ്പയിൽ ആക്കി എത്രനാൾ വേണമെങ്കിലും സൂക്ഷിച്ചു വെക്കാം അതുപോലെ തേങ്ങ ചിരകിയത് സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിലേക്ക് ഒരു അര ടീസ്പൂൺ ഉപ്പ് ചേർത്ത് വെക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടാവാതെ ഇരിക്കും. അടുത്ത ടിപ്പ് പച്ചക്കറി അരിയുന്നതിനുള്ള എളുപ്പമാർഗം നോക്കാം. അതിനായി ചെയ്യേണ്ടത് ഏത് പച്ചക്കറി ആയാലും അതിന്റെ തോല് കളഞ്ഞ വൃത്തിയാക്കി എടുക്കുക.
ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ടുമൂന്നു പ്രാവശ്യം കറക്കി എടുക്കുക. ഇങ്ങനെ ചെയ്താൽ കത്തികൊണ്ട് അരിയുന്നതിനേക്കാൾ വളരെയധികം നൈസ് ആയി തന്നെ. പൊടിയായി പച്ചക്കറികൾ എല്ലാം അരിഞ്ഞു കിട്ടും. ഇനി ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് വളരെ പെട്ടെന്ന് പച്ചക്കറികൾ അരിയുന്നതിന് ഈ മാർഗ്ഗവും ഉപയോഗിച്ച് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.