ചിക്കൻ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ മസാലയിൽ പൊതിഞ്ഞ ചിക്കൻ പെരട്ട് തയ്യാറാക്കാം. ചപ്പാത്തിക്കും പൊറോട്ടക്കും ഇത് വളരെ നല്ല കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായാലും തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് നാലു വലിയ സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞെടുക്കുക. അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി, 10 വലിയ വെളുത്തുള്ളി രണ്ടു പിടി വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പില, അരക്കപ്പ് വെള്ളം ചേർത്ത് മൂടിവച്ച് നല്ലതുപോലെ വേവിച്ചെടുക്കുക.
സവാളയും പച്ച മുളകും എല്ലാം നന്നായി വെന്തു വരുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് പകർത്തി നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ കട്ടകളില്ലാതെ അരച്ചെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ മൂപ്പിച്ചെടുക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി ഇങ്ങനെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. അതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായി തന്നെ ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. ഇടയ്ക്ക് തുറന്നു നോക്കി ഇളക്കി കൊടുക്കേണ്ടതാണ്. ശേഷമതിലേക്ക് ഒരു ടീസ്പൂൺ ഗരം മസാലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം വീണ്ടും അടച്ചുവെച്ച് വേവിക്കുക. ചിക്കനിൽ നിന്നുള്ള വെള്ളമെല്ലാം വറ്റി നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലിയിലയും ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചിക്കൻ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇനി എന്നും ചിക്കൻ ഇതുപോലെ വെക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.