ഇനി ആരും തന്നെ ഫേസ് പാക്ക്, ക്രീമുകൾ വാങ്ങി പൈസ ചിലവാക്കേണ്ടതില്ല. വളരെ കുറഞ്ഞ ചിലവിൽ ക്യാരറ്റ് ഉപയോഗിച്ച് മുഖം വെളുക്കാനും തിളങ്ങാനും ഒരു ക്രീം തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ക്യാരറ്റ് ചെറിയ കഷണങ്ങളായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക.
ഒരു അരിപ്പ കൊണ്ട് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റുക. ശേഷം കാരറ്റ് ജ്യൂസിലേക്ക് അര ടീസ്പൂൺ കോൺഫ്ലവർ ഇട്ട് കൊടുക്കുക. ശേഷം ഒട്ടും തരികളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി എടുക്കുക. അതിനുശേഷം തയ്യാറാക്കിയ ക്യാരറ്റ് ജ്യൂസ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക. അതിനുശേഷം ചെറിയ തീയിൽ വെച്ച് കുറുക്കിയെടുക്കുക.
നല്ലതുപോലെ കുറുകി വന്നതിനുശേഷം തീ ഓഫ് ചെയ്ത് പാത്രം ഇറക്കി വയ്ക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. അറിയുന്നതിനു ശേഷം അതിലേക്ക് ഒന്നോ രണ്ടോ വൈറ്റമിൻ ഇ ഗുളിക ഇട്ടുകൊടുക്കുക. അതുപോലെ അര ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. തയ്യാറാക്കിയ ഈ ക്രീം ഒരു പാത്രത്തിലേക്ക് പകർത്തി സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസം വരെ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും. ഇനി ആരും തന്നെ പുറത്തുനിന്നും ക്രീമുകൾ വാങ്ങി പൈസ ചിലവാക്കേണ്ടതില്ല. വളരെ കുറഞ്ഞ ചെലവിൽ ഒരേയൊരു ക്യാരറ്റ് ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇതുപോലെ ഒരു ക്രീം യാതൊരു ദോഷവും വന്നതല്ല അതുകൊണ്ട് തന്നെ എല്ലാവർക്കും ധൈര്യമായി തന്നെ ചെയ്തു നോക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.