മാമ്പഴം ഉപയോഗിച്ചുകൊണ്ട് വളരെയധികം രചികരമായ ഒരു മാമ്പഴ പുളിശ്ശേരി കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ കറിയ്ക്ക് ആവശ്യമായ മാങ്ങ തോലുകളഞ്ഞ് ഒരു മൺചട്ടിയിലേക്ക് വെച്ച് കൊടുക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി നാല് പച്ചമുളക് കീറിയത്, ആവശ്യത്തിന് മുളകുപൊടി, കറിവേപ്പില, ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ വേവിക്കാൻ വയ്ക്കുക.
അതേ സമയം കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത്, രണ്ടു നുള്ള് ജീരകം, ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മാങ്ങ വെന്തു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് അരക്കപ്പ് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്തു കൊടുക്കുക. ശേഷം കറി നല്ലതുപോലെ ചൂടാക്കി എടുക്കുക. തേങ്ങ നല്ലതുപോലെ വെന്തു കഴിയുമ്പോൾ അതിലേക്ക് കറിക്ക് ആവശ്യമായ തൈര് ചേർത്ത് കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ ഉലുവ, ചേർത്ത് പൊട്ടിക്കുക. അതിലേക്ക് ഒരു 5 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ആവശ്യത്തിന് കറിവേപ്പിലയും രണ്ടു വറ്റൽ മുളകും ചേർത്ത് നന്നായി മൂത്തു വരുമ്പോൾ ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് വറവ് തയ്യാറാക്കുക. അതിനുശേഷം കറിയിലേക്ക് ഒഴിച്ചു കൊടുക്കുക. കുറച്ചുസമയം അടച്ചു വെച്ചതിനുശേഷം എടുത്തു ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.