നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ സ്ഥിരമായി ലഭിക്കുന്ന ഒന്നാണ് ബ്രഡ് പൊരിച്ചത്. വൈകുന്നേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം ഇത് ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയാൻ. ഈ ബ്രഡ് പൊരിച്ചത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ മൂന്ന് കപ്പ് മൈദ പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക. ബജി ഉണ്ടാക്കുമ്പോൾ തയ്യാറാക്കുന്ന മാവു പോലെ തന്നെ തയ്യാറാക്കി എടുക്കുക. അതിനുശേഷം അര ടീസ്പൂൺ കറുത്ത എള്ള് മാവിലേക്ക് ചേർത്തു കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ചേർത്ത് കൊടുക്കാവുന്നതാണ്.
എണ്ണ നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ചിരിക്കുന്ന ഓരോ ബ്രെഡും തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അധികം കരിഞ്ഞു പോകാതെ രണ്ടുഭാഗവും ഒരാഴ്ച എടുക്കുക. നന്നായി പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
എല്ലാ ബ്രെഡും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇത് ചെറിയ ചൂടോടുകൂടി കഴിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ രുചി ഇരിക്കുന്നത്. അതോടൊപ്പം നല്ല കട്ടൻ ചായയോ പാൽ ചായയും നല്ല കോമ്പിനേഷൻ ആണ്. ബ്രഡ് വീട്ടിലുണ്ടെങ്കിൽ എല്ലാവരും ഇന്നു തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.