ഇനി ഏതു നേരവും കഴിക്കാൻ രുചികരമായ ഒരു അയലക്കറി തയ്യാറാക്കാം. ഇതുപോലെ ഒരു മീൻ കറിയുണ്ടെങ്കിൽ എത്രവേണമെങ്കിലും ചോറുണ്ണാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ കറിയിലേക്കുള്ള അരപ്പ് തയ്യാറാക്കി വയ്ക്കാം. അതിനായി ഒരുമിച്ച് ജാറിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയത് കാൽ ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ ഉലുവ ചേർത്ത് വറുക്കുക. ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക, ഇഞ്ചി മൂത്ത് വരുമ്പോൾ ഒരു പിടി ചുവന്നുള്ളി ചതച്ചത് ചേർത്ത് കൊടുക്കുക, അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. പകുതി വഴന്നു വരുമ്പോൾ അതിലേക്ക് നാല് പച്ചമുളക് രണ്ടായി കീറിയത് ചേർത്ത് കൊടുക്കുക.
ശേഷം വീണ്ടും നന്നായി വാട്ടിയെടുക്കുക. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ മൂപ്പിക്കുക. അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. തക്കാളി നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. തക്കാളി ചെറുതായി വാടി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക.
ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളവും രണ്ടു കുടംപുളിയും ചേർത്ത് കൊടുക്കുക. മീൻ കറി നല്ലതുപോലെ തിളപ്പിക്കുക. തിളച്ചു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന അയല മീൻ ചേർത്ത് കൊടുക്കുക. അതിനുശേഷം മീനെല്ലാം നല്ലതുപോലെ വെന്ത് കറി കുറുകി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇറക്കി വയ്ക്കുക. മീൻ കറി എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.