വൈകുന്നേരങ്ങളിൽ ആയാലും മറ്റ് ഏത് നേരമായാലും കഴിക്കാൻ വളരെ രുചികരമായ ഒരു ഹൽവ തയ്യാറാക്കാം. ഇതിനു ഗോതമ്പ് പൊടിയും പഴവും മാത്രം മതി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ഏത്തപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തു വച്ചിരിക്കുന്ന ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഗോതമ്പ് പൊടി അതിന്റെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യമെങ്കിൽ വീണ്ടും നെയ്യ് ചേർത്ത് ഗോതമ്പ് പൊടി നന്നായി ലൂസാക്കിയെടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന ഏത്തപ്പഴം ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഇടയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് പാകപ്പെടുത്തുക.
പഴവും ഗോതമ്പും നന്നായി പാകമാകുമ്പോൾ അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര പാനി ഒഴിച്ച് കൊടുക്കുക. ശേഷം കട്ടയില്ലാതെ നന്നായി ഇളക്കിയെടുക്കുക. ശർക്കരപ്പാനി വറ്റി നല്ലതുപോലെ ഡ്രൈ ആയി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമാകുമ്പോൾ അതിലേക്ക് ഒരു ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ്, ബദാം എന്നിങ്ങനെ ഇഷ്ടമുള്ള നട്ട്സ് ചേർത്തു കൊടുക്കാം.
വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് പാത്രത്തിൽ നിന്നെല്ലാം വിട്ട് ഹൽവ തയ്യാറാക്കുന്ന ഭാഗമാകുമ്പോൾ പകർത്തി വയ്ക്കുക. ഇത് ഒരു പാത്രത്തിൽ ആദ്യം കുറച്ച് നെയ്യ് തടവി ആ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ഒരു അരമണിക്കൂറോളം അതുപോലെ തന്നെ വെച്ച് ചൂട് എല്ലാം മാറിയതിനു ശേഷം പത്രത്തിൽ നിന്നും ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.