അരി എത്ര തന്നെ എടുത്താലും വെറും അര ഗ്ലാസ് ഉഴുന്ന് മാത്രം മതി. മാവ് നന്നായി പതഞ്ഞു പൊന്തി വരുന്നത് കാണാൻ സാധിക്കും. വെറും അര ഗ്ലാസ് ഉഴുന്ന് കൊണ്ട് എങ്ങനെയാണ് ഇത്രയും ദോശമാവ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര ഗ്ലാസ് ഉഴുന്ന് ഒരു ടീസ്പൂൺ ഉലുവയും ചേർത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക. അതേസമയം മൂന്നു ഗ്ലാസ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
രണ്ടും നന്നായി കുതിർന്നു വന്നതിനു ശേഷം ഒരു ഗ്രൈൻഡർ എടുത്ത് അതിലേക്ക് ആദ്യം ഉഴുന്ന് ചേർക്കുക. ഉഴുന്ന് അരക്കുന്നതിന് കുതിർത്തുവെച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. നന്നായി അരച്ചെടുക്കുക. അരയ്ക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാണാം മാവ് പൊന്തി വരുന്നത്. മിക്സിയിൽ മാവ് അരയ്ക്കുമ്പോൾ പൊന്തി വരുന്നതിനേക്കാൾ ഇരട്ടിയിൽ ഉഴുന്ന് പൊന്തി വരുന്നത് കാണാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം പച്ചരിയും അരച്ചെടുക്കുക. ശേഷം ഉഴുന്ന് മാവിലേക്ക് ചേർത്തു കൊടുക്കുക. രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അടച്ചു വയ്ക്കുക. മാവ് തയ്യാറാക്കുന്നത് രാത്രിയിൽ ആണെങ്കിൽ രാവിലെ ദോശ ഉണ്ടാക്കാൻ എടുക്കുമ്പോഴേക്കും മാവ് നന്നായി പൊന്തിവരും. അല്ലാത്ത സാഹചര്യങ്ങളിൽ ആറോ ഏഴോ മണിക്കൂർ കഴിഞ്ഞ് നോക്കിയാൽ മാവ് നല്ലതുപോലെ പൊന്തി വരുന്നത് കാണാം.
മാവ് പൊന്തി വന്നതിനുശേഷം ആ പാത്രത്തിൽ ഇട്ട് കൂട്ടി ഇളക്കാതെ ഇരിക്കുക. ഒരു തവി കൊണ്ട് മാവ് അടിയിൽ നിന്നും മെല്ലെ എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ദോശ ഉണ്ടാക്കാവുന്നതാണ്. സാധാരണ വീടുകളിൽ മിക്സിയിൽ മാവ് അരയ്ക്കുന്നതിനേക്കാൾ ഗ്രൈൻഡറിൽ അരയ്ക്കുകയാണെങ്കിൽ ഉഴുന്ന് അധികം എടുക്കേണ്ട ആവശ്യമില്ല. അപ്പോൾ ഈ രീതിയിൽ എല്ലാവരും അവ തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.