രാവിലെ ബ്രേക്ക് ഫാസ്റ്റിനെ നല്ല സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി ഉണ്ടാക്കാൻ മാവ് അരച്ചുവെക്കുകയോ ഒന്നും തന്നെ ആവശ്യമില്ല. 10 മിനിറ്റ് കൊണ്ട് എങ്ങനെയാണ് സോഫ്റ്റ് ഇഡലി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ഓട്സും റവയും ആണ്. ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് 1/2 കപ്പ് ഓട്സ് ഇട്ടുകൊടുക്കുക. ശേഷം നന്നായി വറുത്തെടുക്കുക. ഓട്സ് വറുത്ത് വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി റവ അരക്കപ്പ് എടുത്ത് വറുത്തെടുക്കുക.
വറുത്ത റവയാണ് എടുക്കുന്നത് എങ്കിൽ അരക്കപ്പ് എടുത്തുവച്ചാൽ മതി. അതിനുശേഷം ഓട്സും റവയും ഒന്നിച്ച് ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് വറുത്ത് എടുക്കുക. അതിനുശേഷം ഒരു പ്ലേറ്റിലേക്ക് ഇട്ട് ചൂട് മാറുന്നത് വരെ പരത്തിയിട്ട് കൊടുക്കുക. നല്ലതുപോലെ ചൂടാറി വന്നതിനു ശേഷം അതിലേക്ക് ഒരു കപ്പ് പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡലി മാവ് തയ്യാറാക്കുന്നതുപോലെ തയ്യാറാക്കി എടുക്കുക. ഒട്ടും തന്നെ കട്ടകൾ ഇല്ലാതെ തന്നെ ഇളക്കിയെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം ഇഡലി പാത്രം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. ആവി വന്നതിനുശേഷം ഇഡലിത്തട്ടിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കുറേശ്ശെയായി ഒഴിച്ചുകൊടുത്ത് ആവിയിൽ വെച്ച് എട്ടു മുതൽ 10 മിനിറ്റ് വരെ നല്ലതുപോലെ വേവിച്ചെടുക്കുക.
നന്നായി വെന്തു വന്നതിനു ശേഷം തട്ടിൽ നിന്നും അടർത്തി മാറ്റി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാ മാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇനി എല്ലാവരും തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും എന്നാൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്നതുമായ ഓട്സ് റവ ഇഡലി തയ്യാറാക്കി നോക്കുക. ഇന്ന് തന്നെ എല്ലാവരും ഉണ്ടാക്കിയെടുക്കുക. ഇതിനെ കോമ്പിനേഷൻ ആയി തേങ്ങ ചട്നി, സാമ്പാർ എന്നിവ കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.