ആരോഗ്യത്തിന് വളരെയധികം ഗുണപ്രദമായ ഒന്നാണ് ഉണക്കമുന്തിരി. ഉണക്കമുന്തിരിയിൽ ധാരാളം കാൽസ്യവും ബോറോൺ എന്ന ഘടകവും അടങ്ങിയിരിക്കുന്നു. കുട്ടികളിൽ ഉണക്കമുന്തിരി എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ചെയ്യുന്നു. അതുപോലെ തന്നെയാണ് മുതിർന്നവരിലും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്.
ആർത്തവവിരാമടുത്തു നിൽക്കുന്ന സ്ത്രീകൾക്ക് ഇത് വളരെയധികം ഗുണം ചെയ്യുന്നു. അതുപോലെ ചർമ്മത്തിന്റെ നഷ്ടപ്പെട്ടുപോയ നിറം വീണ്ടെടുക്കുന്നതിനും സ്വാഭാവികമായ നിറത്തിൽ നിലനിർത്തുന്നതിനും ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു. അതുപോലെ ദഹനപ്രക്രിയ കൃത്യമായി നടക്കുന്നതിനും അതുവഴി മലബന്ധ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. കുട്ടികളിൽ ഉണ്ടാകുന്ന മലബന്ധപ്രശ്നങ്ങൾക്ക് ഇത് വളരെയധികം ഫലപ്രദമാണ്.
ഗർഭാവസ്ഥകളിൽ സ്ത്രീകൾക്ക് ഉണ്ടാകുന്ന മലബന്ധ പ്രശ്നങ്ങൾക്കും വിളർച്ചക്കും ഉണക്ക ദിവസം കഴിക്കുന്നത് വലിയ പരിഹാരമാണ്. രക്തശുദ്ധി ഉണ്ടാക്കുന്നതിന് ഉണക്കമുന്തിരി വളരെയധികം ഉപകാരപ്രദമാണ് രക്തയോട്ടം കൃത്യമായ അളവിൽ നടക്കുന്നതിനും അതുപോലെ രക്തത്തിന്റെ അളവ് വർധിക്കുന്നതിനും സാധിക്കുന്നു. കൂടാതെ മാനസിക ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായിക്കുന്നു. മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ് എന്നിവ നീക്കം ചെയ്യുന്നതിന് ഉണക്കമുന്തിരി അരച്ച് മുഖത്ത് പുരട്ടുക.
ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുറച്ച് സമയം വയ്ക്കുക അതിനുശേഷം അത് മിക്സിയിൽ അടിച്ചു കുടിക്കാവുന്നതാണ്. ഇതുപോലെ ദിവസത്തിൽ ഒരു നേരമെങ്കിലും കുടിക്കുന്നത് വളരെയധികം നല്ലതാണ്. രാവിലെ വെറും വയറ്റിലോ അല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുൻപായി കുടിക്കുന്നതാണ് വളരെ അനുയോജ്യമായ സമയം. ഇനി എല്ലാവരും തന്നെ നല്ല ആരോഗ്യത്തിന് ഉണക്കമുന്തിരി ശീലമാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.