രാവിലെ അധികം സമയം ഇല്ലാത്തവർക്ക് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടാം. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ ഓയിൽ ചേർക്കുക. അതിനുപകരമായി നെയ്യ് ചേർത്തു കൊടുക്കാവുന്നതാണ്.
അതിനുശേഷം നല്ല തണുത്ത വെള്ളം എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്തു മാവ് തയ്യാറാക്കുക. പഞ്ചസാരയുടെ അളവ് നോക്കി വീണ്ടും ചേർക്കണമെങ്കിൽ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ഒട്ടും കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. മാവ് ഒരുപാട് കട്ടിയാകരുത്. അതുപോലെ തന്നെ ലൂസ് ആകാതിരിക്കാനും ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ഭാഗം മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. അതിനുശേഷം തവി കൊണ്ട് നന്നായി അമർത്തി കൊടുക്കുക. ഇങ്ങനെ ചെയ്താൽ ചപ്പാത്തി പൊന്തി വരുന്നത് പോലെ പൊന്തി വരുന്നത് കാണാം. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇതിനുമുകളിൽ ആയി വേണമെങ്കിൽ കുറച്ചു നെയ്യ് പുരട്ടി കൊടുക്കാവുന്നതാണ്.
ബാക്കിയുള്ള മാവും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇതിന്റെ കൂടെ കഴിക്കാൻ ചിക്കൻ കറിയും മുട്ടക്കറിയോ മുട്ട റോസ്റ്റ് വളരെ നല്ല കോമ്പിനേഷൻ ആണ്. ഇനി എല്ലാവരും ഇതുപോലെ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ഇന്നു തന്നെ ചെയ്തു നോക്കുക. ഇത് ബ്രേക്ഫാസ്റ്റിന് മാത്രമല്ല രാത്രി ഭക്ഷണമായും ഉണ്ടാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.