വിളക്ക് ഉപയോഗിക്കുന്ന വീടുകളിൽ എല്ലാം തന്നെ കുറച്ചുദിവസം ഉപയോഗിച്ച് കഴിഞ്ഞാൽ വിളക്കുകൾ എല്ലാം കരിപിടിച്ച് കറുത്ത് പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. എത്ര ഉരച്ച് വൃത്തിയാക്കിയാലും ചില കറകൾ അതുപോലെ തന്നെ അവശേഷിക്കുന്നതും കാണാം. എന്നാൽ വിളക്കിൽ പട്ടിപിടിച്ചിരിക്കുന്ന എത്ര കഠിനമായ കറകളും മാറ്റിയെടുക്കാൻ ഇനി വളരെ എളുപ്പമാണ്.
അതിനുവേണ്ടി ഇതുപോലെ ഒരു പുതിയ മാർഗ്ഗം ചെയ്തു നോക്കാം. അതിനായി അഴുക്കുപിടിച്ച ഒരു വിളക്കെടുത്ത് ആദ്യം തന്നെ അതിലേക്ക് കുറച്ച് സാനിറ്റൈസർ ഒഴിച്ചുകൊടുക്കുക. ശേഷം കൈകൊണ്ട് എല്ലാ ഭാഗത്തേക്കും നല്ലതുപോലെ തേച്ചു കൊടുക്കുക. അതിനുശേഷം വിളക്കിലേക്ക് കുറച്ച് ഭസ്മം ഇട്ട് കൈകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക.
ഭസ്മത്തിനു പകരമായി അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാവുന്നതാണ്. ഏത് വിളക്കിലെ എണ്ണ മയം പോകാൻ സഹായിക്കും. വിളക്കിന്റെ എല്ലാ ഭാഗത്തേക്കും നന്നായി പിടിപ്പിച്ചതിനു ശേഷം കുറച്ച് ഉപ്പ് എടുത്ത് എല്ലാ ഭാഗത്തേക്കും വീണ്ടും തേച്ചുപിടിപ്പിക്കുക. അതിനുശേഷം കുറച്ച് വിനാഗിരി എടുത്ത് വിളക്കിന്റെ എല്ലാ ഭാഗത്തേക്കും ഒഴിച്ച് കൊടുക്കുക.
അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. അഴുക്കുകൾ എല്ലാം പെട്ടെന്ന് തന്നെ വൃത്തിയായി വരുന്നത് കാണാൻ സാധിക്കും. എല്ലാ ഭാഗത്തും നന്നായി ഉരച് വൃത്തിയാക്കിയതിനുശേഷം കഴുകികളയുക. ഈ രീതി ഉപയോഗിച്ചുകൊണ്ട് എത്ര കറ പിടിച്ച വിളക്കുകൾ ആയാലും ഇനി വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.