തക്കാളിയും പപ്പടവും ചേർത്ത് വളരെ വ്യത്യസ്തമായ ഒരു ചമ്മന്തി തയ്യാറാക്കാം. ഇതുണ്ടാക്കാനും വളരെയധികം എളുപ്പമാണ്. എങ്ങനെയാണ് ഈ ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം നാല് തക്കാളി നാലായി മുറിച്ച് ചെറുതായി മൊരിയിച്ചു എടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മറ്റൊരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് അഞ്ചോ ആറോ വെളുത്തുള്ളി ചേർത്ത നല്ലതുപോലെ വഴറ്റിയെടുക്കുക. പകുതി വഴന്നു വരുമ്പോൾ അതിലേക്ക് എരുവിന് ആവശ്യമായ വറ്റൽമുളക് ചേർത്തു കൊടുക്കുക. എല്ലാം ചേർത്ത് വീണ്ടും നന്നായി വഴറ്റിയെടുക്കുക. ശേഷം അവ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി ചമ്മന്തിക്ക് ആവശ്യമായ പപ്പടം. ചെറുതായി മുറിച്ച് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
ശേഷം അതും ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.. അടുത്തതായി ചമ്മന്തി തയ്യാറാക്കാൻ പുറത്തുവച്ചിരിക്കുന്നവയെല്ലാം ചേർത്ത് നന്നായി ചതച്ചെടുക്കണം. ചതക്കുന്നതിനുള്ള സാധനങ്ങൾ ഇല്ലാത്തവർ മിക്സിയിൽ ഇവയെല്ലാം ഇട്ട് പേസ്റ്റ് പോലെ അരയ്ക്കാതെ ചെറുതായി കറക്കി എടുക്കുക. ചതക്കുന്നവരാണെങ്കിൽ ആദ്യം സവാളയും വെളുത്തുള്ളിയും വരട്ടിയത് ആദ്യം ചതക്കുക അതിനുശേഷം തക്കാളി വറുത്തത് ചതിച്ചെടുക്കുക.
ഇവയെല്ലാം ചേർത്ത് കഴിഞ്ഞതിനു ശേഷം പപ്പടം കൈകൊണ്ട് ചെറുതായി പൊടിച്ച് ഇതിലേക്ക് ചേർത്ത് കൊടുത്ത് ഇളക്കുക. ശേഷം ഉപ്പ് പാകമാണോ എന്ന് നോക്കി ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതിനുശേഷം പകുതി വയ്ക്കുക. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒരു ചമ്മന്തി ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.