എല്ലാ വീടുകളിലും വെള്ള തോർതുകളും അതുപോലെ തന്നെ ലൈറ്റ് കളറുകളിൽ ഉള്ള കർട്ടനുകളും ഉണ്ടായിരിക്കും. കുറെനാൾ ഉപയോഗിച്ചതിനു ശേഷം ഇവയിലെല്ലാം കഠിനമായ അഴുക്കുകൾ പറ്റിപ്പിടിക്കുന്നതിനും കരിമ്പന വന്ന വസ്ത്രത്തിന്റെ പുതുമ നഷ്ടപ്പെട്ടു പോവുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇനി ഇത്തരം സാഹചര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് ക്ലോറക്സ് ആണ്. എത്ര വലിയ കരിമ്പന ആയാലും കഠിനമായ അഴുക്കുകൾ ആയാലും പെട്ടെന്ന് തന്നെ ഇല്ലാതാവാൻ ഇത് വളരെയധികം സഹായിക്കുന്നു.
ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഒരു സ്പ്രേ കുപ്പി എടുക്കുക. അതിലേക്ക് വെറും ഒരേയൊരു മൂടി ക്ലോറക്സ് ഒഴിക്കുക അതിലേക്ക് ഒരു മുടി വെള്ളവും ചേർക്കുക. ശേഷം നല്ലതുപോലെ കുലുക്കി കർട്ടനുകളിലെ കരിമ്പനയുള്ള ഭാഗത്തും അഴുക്കുപിടിച്ച ഭാഗത്തും സ്പ്രൈ ചെയ്തുകൊടുക്കുക. എല്ലാ ഭാഗത്തും നന്നായി സ്പ്രേ ചെയ്തു കൊടുക്കുക. സ്പ്രേ കുപ്പി ഇല്ലാത്ത ആളുകൾ ഉണ്ടെങ്കിൽ ഒരു കപ്പിൽ ഈ മിശ്രിതം തയ്യാറാക്കി ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് അഴുക്കുപിടിച്ച ഭാഗത്ത് തേച്ചു കൊടുക്കാവുന്നതാണ്.
അതുപോലെ തന്നെ വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കഠിനമായ അഴുക്കുകൾ ഇല്ലാതാക്കാൻ ഒരു മിശ്രിതം തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഹാർപ്പിക്ക് എടുക്കുക. അതിലേക്ക് ഒരു മൂടി വെള്ളം എടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി യോജിപ്പിക്കുക. അതിനുശേഷം അഴകുള്ള ഭാഗങ്ങളിൽ ബ്രഷ് ഉപയോഗിച്ച് നന്നായി പഠിപ്പിക്കുക. അതിനുശേഷം 10 15 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതുകഴിഞ്ഞ് സാധാരണ രീതിയിൽ തുണി കഴുകി എടുക്കുക.
ഇപ്പോൾ നിങ്ങൾക്ക് വസ്ത്രങ്ങളിലുള്ള അഴുക്കുകൾ ഒന്നും കാണാൻ സാധിക്കില്ല. ഇതുപോലെ വൃത്തിയാക്കുകയാണെങ്കിൽ വാങ്ങുമ്പോൾ ഉണ്ടായിരുന്ന അതേ പുതുമയിൽ തന്നെ ഇനി വസ്ത്രങ്ങൾ ഉപയോഗിക്കാം. വെള്ള തോർത്ത് കളിലെ കരിമ്പന കളയുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി വീട്ടിലേക്ക് കർട്ടനുകൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. എല്ലാവരും ഇന്ന് തന്നെ ഈ മാർഗം ഉപയോഗിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.