അരിപ്പൊടിയില്ലാതെയും വളരെ രുചികരമായ ഇലയട തയ്യാറാക്കാം. രാവിലെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരം നാലുമണി പലഹാരമായും ഒരുപോലെ തന്നെ കഴിക്കാൻ വളരെ വിശകരമായ ഒരു വിഭവമാണ് ഇലയട. ഈ ഇലയട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് വന്നേക്കാൾ കപ്പ് ഉണക്കലരിയാണ്. ആദ്യം തന്നെ ഉണക്കലരി നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക.
അധികം വെള്ളം ചേർക്കാതെ കട്ടിയോടുകൂടി അരച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അടയിലേക്ക് ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ ശർക്കര അലിയിച്ച് എടുക്കുക.
ശർക്കര അലിഞ്ഞു വരുമ്പോൾ അതിലേക്ക് 1/2 കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി ശർക്കര തേങ്ങയിലേക്ക് നന്നായി യോജിച്ച ഡ്രൈ ആയി വരുന്നത് വരെ ചൂടാക്കുക. ശേഷം പകർത്തി വയ്ക്കുക. അടുത്തതായി ഇലയട തയ്യാറാക്കാൻ ആവശ്യമായ ഇല ആവശ്യത്തിനുള്ള വലുപ്പത്തിൽ മുറിക്കുക. അതിനുശേഷം അടുപ്പിൽ വച്ച് വാട്ടിയെടുക്കുക. അതുകഴിഞ്ഞ് തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ എടുത്ത് ഇലയിലേക്ക് പരത്തുക.
ശേഷം അതിന്റെ ഒരു പകുതി ഭാഗത്തായി തയ്യാറാക്കിവെച്ച ഫില്ലിംഗ് വെച്ചു കൊടുക്കുക. അതിനുശേഷം ഇല മടക്കുക. അതുകഴിഞ്ഞ് ഒരു ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചൂടാക്കുക. ആവി വരുമ്പോൾ അതിനു മുകളിൽ ഒരു തട്ട് വെച്ച് തയ്യാറാക്കി വെച്ച ഒരു അടയും വെച്ചുകൊടുത്ത് ആവിയിൽ വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ രുചികരമായ ഇലയട ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.