മലയാളികളുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് സവാള. പച്ചക്കറി ആയാലും മാംസാഹാരമായാലും എല്ലാത്തിനും വളരെയധികം കുറഞ്ഞ അളവിലും കൂടിയ അളവിൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയാണ് സവാള. സവാള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും അത് ശരീരത്തിൽ ഏതു വഴിയിലൂടെ എത്തിയാലും നിരവധി ആരോഗ്യഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. സൾഫർ അടങ്ങിയിട്ടുള്ള സവാളയിലെ ഗുണങ്ങൾ നിരവധി ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.
ഇത് രക്തത്തിലേക്കുള്ള അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ രക്തത്തിൽ പ്ലേറ്റിലേറ്റുകൾ അടിയുന്നത് ഇല്ലാതാക്കാനും സഹായിക്കുന്നു. ഗവേഷകർ പറയുന്നത് ഇതുവഴി സവാളയ്ക്ക് ഹൃദയരോഗ്യം സംരക്ഷിക്കാൻ സാധിക്കും എന്നാണ്. അതുകൂടാതെ സവാള രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇതുവഴി പ്രമേഹ രോഗത്തെയും ഇല്ലാതാക്കാൻ സാധിക്കുന്നു.
സവാളയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരകോശങ്ങളുടെ പ്രതിരോധശേഷിയോ വർദ്ധിപ്പിക്കുകയും മാനസികാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. സവാള പച്ചയ്ക്ക് അരിഞ്ഞ് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്റുകളും, ഓർഗാനോ സൾഫർ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ കാൻസർ രോഗത്തെ തടയാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണപദാർത്ഥം കൂടിയാണിത്. വൃക്ക, സ്തനം, വായ് എന്നിവയിൽ ഉണ്ടാകുന്ന കാൻസറിനെ തടയാൻ ഇത് സഹായിക്കുന്നു. കൂടാതെ സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ തന്നെ മുഖക്കുരുവിനെ ഇല്ലാതാക്കാനും സവാള സഹായിക്കുന്നു. സവാള പച്ചയ്ക്ക് കഴിക്കുകയോ ജ്യൂസ് ആയി കഴിക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.