വീട്ടിൽ മത്തി വാങ്ങുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു റെസിപ്പി നോക്കാം. ഇത് ഉണ്ടാക്കാൻ വളരെയധികം എളുപ്പമാണ്. അതുപോലെ ഇതിന്റെ രുചിയും കിടിലം തന്നെയാണ്. ഈ മത്തിക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് 10 വലിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക.
അതിലേക്ക് ഒരു തക്കാളി നാലായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില അര ടീസ്പൂൺ മഞ്ഞൾ പൊടി. ആവശ്യമായ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. ഉലുവയുടെ നിറം മാറി വരുമ്പോൾ 10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർക്കുക. രണ്ട് പച്ചമുളക് കീറിയതും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക. ചെറിയ ഉള്ളിയുടെ നിറം മാറി വരുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരപ്പു ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി തിളപ്പിക്കുക. പിഴച്ചു വരുമ്പോൾ അതിലേക്ക് ഒരു മാങ്ങ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് വെള്ളം ഒഴിച്ചു കൊടുക്കുക.
കറി അടച്ചുവെച്ച് നന്നായി തിളപ്പിക്കുക. തിളച്ച് വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് നന്നായി വേവിക്കുക. മീൻ കറിയിൽ എണ്ണ എല്ലാം തെളിഞ്ഞ് കറി നല്ലതുപോലെ കുറുകി വരുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ഇറക്കി വയ്ക്കുക. നല്ല ചൂട് ചോറിന്റെ കൂടെ ഇതുപോലെ ഒരു മീൻ കറി ഉണ്ടെങ്കിൽ കിടിലൻ കോമ്പിനേഷനാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.