ഈ ബോംബ് ടോയ്‌ലറ്റിൽ ഇട്ടാൽ നിമിഷനേരം കൊണ്ട് ക്ലീൻ ചെയ്ത് എടുക്കാം. ഇനിയാർക്കും ക്ലീൻ ചെയ്ത് നടുവൊടിയില്ല. | Easy Cleaning Tips

ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വളരെ ഉപകാരപ്രദമായ ഒരു ക്ലീനിങ് ബോംബ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ടീസ്പൂൺ സോഡാപ്പൊടി എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർക്കുക. കോൺഫ്ലവറിനു പകരം മൈദ പൊടിയും ചേർത്തു കൊടുക്കാവുന്നതാണ്. അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക.

വിനാഗിരിക്ക് പകരം ചെറുനാരങ്ങാനീരും ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം പാത്രം കഴുകുന്ന ഏതെങ്കിലും ഡിഷ് വാഷോ അല്ലെങ്കിൽ സോപ്പ് പോലുള്ള മറ്റേതെങ്കിലും ലോഷനുകളോ ചേർത്ത് കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി തിരുമ്മി യോജിപ്പിച്ച് എടുക്കുക. ആവശ്യമെങ്കിൽ മാത്രം കുറച്ചു ഡിഷ് വാഷ് ഒഴിച്ച് കൊടുക്കുക. അതിനുശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. തയ്യാറാക്കിയ ഈ ഉരുളകൾ ടോയ്ലറ്റിനകത്ത് ഇട്ടുകൊടുക്കുക.

അതിനുശേഷം അത് നന്നായി അലിഞ്ഞുവരുന്നതിനായി കുറച്ചു സമയം വയ്ക്കുക. അലിഞ്ഞു വന്നതിനുശേഷം ഫ്ലഷ് ചെയ്ത് കളയുക. ഇങ്ങനെ ചെയ്താൽ ബാത്റൂമിൽ ഉണ്ടാകുന്ന ബ്ലോക്കുകളും അതുപോലെ തന്നെ ചീത്ത മണവും എല്ലാം പെട്ടെന്ന് തന്നെ പോയി കിട്ടും. ആഴ്ചയിൽ ഒരു മൂന്നോ നാലോ പ്രാവശ്യം ഇതുപോലെ ചെയ്യുക.

അതുപോലെ തന്നെ കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് സിംഗിന്റെ വെള്ളം പോകുന്ന ഭാഗത്ത് വച്ചു കൊടുക്കുക. അതോടൊപ്പം കുറച്ച് വെള്ളം തളിച്ചു കൊടുക്കുക. അല്പസമയത്തിനുശേഷം ഇത് അലിഞ്ഞു പോകും. കിച്ചൻ സിങ്കിന്റെ ഉള്ളിൽ ഇടയ്ക്ക് ഉണ്ടാകുന്ന ബ്ലോക്കുകൾ നീങ്ങി പോകുന്നതിനും ദുർഗന്ധം അകറ്റുന്നതിനും ഇത് വളരെയധികം ഉപകാരം പെടും. അപ്പോൾ ഇത് എല്ലാവരും വീട്ടിൽ ഇന്ന് തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *