വൈകുന്നേരം നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു നെയ്യപ്പം തയ്യാറാക്കാം. ഇത് ഉണ്ടാക്കിയെടുക്കാൻ നുറുക്ക് ഗോതമ്പ് മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് നുറുക്ക് ഗോതമ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ കുതിർത്താൻ വയ്ക്കുക. കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാൻ വെച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം ആവശ്യത്തിന് തേങ്ങാക്കൊത്ത് ഇട്ട് വറുത്ത് മാറ്റിവെക്കുക. അടുത്തതായി അരച്ചുവെച്ച മാവിലേക്ക് രണ്ട് ടീസ്പൂൺ റവ ചേർത്ത് കൊടുക്കുക. രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർക്കുക.
ഒരു നുള്ള് ഉപ്പ് ചേർക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരുക്കി വെച്ചിരിക്കുന്ന ശർക്കരപ്പാനി കുറേശ്ശെ ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മധുരം പാകമാക്കുക. അതിനുശേഷം പുറത്തുവച്ചിരിക്കുന്ന തേങ്ങാക്കൊത്തും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ കറുത്ത എള്ള് ചേർത്തു കൊടുക്കുക. ഒരു ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.
അര ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. ഒരുപാട് ലൂസ് ആയി പോകാതെ മാവ് തയ്യാറാക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ ആവശ്യത്തിന് മാവ് ഒഴിച്ചു കൊടുക്കുക. ശേഷം നെയ്യപ്പം വിയർത്ത് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വെക്കുക. രുചിയോടെ കഴിക്കാം. ഇനി എല്ലാവരും ഈ രീതിയിൽ നെയ്യപ്പം ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.