രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലിയും ദോശയും ആണ് ഉണ്ടാക്കുന്നത് എങ്കിൽ ഇതുപോലെ ഒരു ചട്നി ഉണ്ടാക്കൂ. എല്ലാവരും കൊതിച്ചു പോകും. എങ്ങനെയാണ് ഈ ചട്നി ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ചട്നിക്ക് ആവശ്യമായ വറ്റൽ മുളക് എടുക്കുക. ശേഷം വറുത്തെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ മല്ലി വിട്ടുകൊടുക്കുക.
അര ടീസ്പൂൺ ഉലുവ അര ടീസ്പൂൺ പരിപ്പ് ചേർത്ത് നന്നായി വറുക്കുക. ശേഷം അതിലേക്ക് 10 വലിയ വെളുത്തുള്ളി ചേർക്കുക, ഒരു വലിയ കഷണം ഇഞ്ചി ചേർക്കുക നന്നായി വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് 20 ചെറിയ ചുവന്നുള്ളി ചേർത്തു കൊടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് സവാളയും നന്നായി വഴറ്റിയെടുക്കുക.
സവാള വഴന്നു വരുമ്പോൾ രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി വെന്തു വന്നതിനുശേഷം ഇറക്കിവെച്ച് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി അതേ മിക്സിയുടെ ജാറിലേക്ക് വറുത്തുവച്ചിരിക്കുന്ന വറ്റൽ മുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കുക. ഇത് അരച്ചെടുക്കാൻ വെള്ളം ചേർക്കേണ്ടതില്ല. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് അര ടീസ്പൂൺ ഉഴുന്നുപരിപ്പ് ചേർത്ത് നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക. വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. എല്ലാം നല്ലതുപോലെ വഴന്നു വരണം. നിറം മാറി വരുമ്പോൾ അതിലേക്ക് രണ്ടു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. പാകമായതിനുശേഷം പകർത്തി വയ്ക്കുക. രുചികരമായ ചട്നി തയ്യാർ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.