കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. ബാല്യകാല സ്മരണകൾ ഉണർത്തുന്ന ഒരു ചെടി കൂടിയാണ് ഇത്. ഇതിന്റെ പഴങ്ങൾ പഴുത്താൽ അത് കഴിക്കാൻ സാധിക്കുന്നതാണ്. ഇപ്പോൾ നമ്മുടെ നാട്ടിൽ നിന്നും അധികം ആർക്കും കാണാൻ കഴിയാത്ത ഒരു ചെടിയായി ഇത് മാറിയിരിക്കുന്നു. എന്നാൽ വിദേശനാടുകളിൽ എല്ലാം തന്നെ വലിയ വിലയിൽ വിൽപ്പന ചെയ്യുന്ന ഒരു ചെടി കൂടിയാണ് ഇത് . ഇതിന്റെ പഴങ്ങൾക്ക് വലിയ വിലയാണ് പുറം രാജ്യങ്ങൾ ഈടാക്കുന്നത്.
അത്രയധികം ആരോഗ്യഗുണങ്ങളാണ് ഈ കുഞ്ഞൻ പഴത്തിൽ ഉള്ളത്. എന്തൊക്കെയാണ് എന്ന് നോക്കാം. ബുദ്ധിവികാസത്തിനും ശരീര വളർച്ചയ്ക്കും വളരെ ഫലപ്രദമായ ഒരു പഴമാണ് ഇത്. കുട്ടികളിൽ ഉണ്ടാകുന്ന അപസ്മാരം ഓട്ടിസം പോലുള്ള രോഗാവസ്ഥകൾക്ക് ഇത് വളരെ നല്ല മരുന്നായി ഉപയോഗിച്ചുവരുന്നു. അതുപോലെ തന്നെ വൃക്ക രോഗങ്ങൾക്കും അതുമായി ബന്ധപ്പെട്ട ഉണ്ടാകുന്ന മൂത്രശയ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും എല്ലാം ഞൊട്ടാഞൊടിയൻ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
ഈ പഴത്തിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രമേഹത്തെ ഇല്ലാതാക്കുവാൻ ഉള്ള മരുന്നാണ്. അതുപോലെ തന്നെ ഈ പഴത്തിൽ കലോറി കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈ പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. അതുപോലെ തന്നെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കാരണമാകുന്നു.
മഞ്ഞപ്പിത്തം വാദം എന്നിവയ്ക്ക് ആയുർവേദത്തിലുള്ള ഒരു ഒറ്റമൂലിയാണ് ഞൊട്ടാഞൊടിയൻ. അതുപോലെ തന്നെ പനി നീർക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ വർധിപ്പിക്കുന്നതിനും ഞൊട്ടാ ഞൊടിയൻ വളരെയധികം ഉപകാരപ്രദമാണ്. അപ്പോൾ ഇത്രയേറെ ഗുണങ്ങൾ ആണ് ഈ ചെറിയ പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഇനിയെങ്കിലും എല്ലാവരും ഇതിനെ വെറും പാഴ്ചെടിയായി കാണാതെ ആരോഗ്യപ്രദമായ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.