രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ വ്യത്യസ്തമായ ഒരു അപ്പം ഉണ്ടാക്കാം. ഇത് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ ഉഴുന്ന് ചേർക്കുക. അതിനുശേഷം നല്ലതുപോലെ കഴുകിയെടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം അതിൽനിന്ന് കുറച്ച് ഉഴുന്നു അരിയും മാറ്റിവയ്ക്കുക. ബാക്കിയുള്ളവ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് ചോറ് ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ദോശമാവിനേക്കാൾ കുറച്ചു ലൂസ് ആയി തയ്യാറാക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം മാറ്റിവെച്ച അരിയും ഉഴുന്നും മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
അതിനുശേഷം അതിലേക്ക് കുറച്ച് ചോറ് ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചെടുക്കുക. അതിനുശേഷം നേരത്തെ അരച്ചുവെച്ച മാവിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പാത്രം അടച്ചുവെച്ച് മാവു പൊന്തി വരാൻ മാറ്റിവയ്ക്കുക. ആരോ ഏഴോ മണിക്കൂർ കൊണ്ട് മാവ് നല്ലതുപോലെ പൊന്തിവരും.
അതിനുശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.ശേഷം അപ്പം ഉണ്ടാക്കാൻ ചെറിയ വലുപ്പത്തിലുള്ള പാത്രം എടുക്കുക പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ തടവി കൊടുക്കുക അതിനുശേഷം മാവ് പാത്രത്തിന്റെ പകുതിയോളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് വേവിച്ചെടുക്കുക. പാകമായതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.