വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം തോല് കളഞ്ഞെടുക്കുന്നതിന് സാധാരണ എല്ലാവർക്കും മടിയുള്ള കാര്യമാണ്. എന്തുകൊണ്ടാണ് എന്നാൽ അതിനെ കുറച്ചു സമയം വേണ്ടിവരും എന്നുള്ളതുകൊണ്ട് മാത്രമാണ്. എന്നാൽ ഇനി വെളുത്തുള്ളിയുടെ തോല് കളയാൻ ആരും മടി കാണിക്കേണ്ട ആവശ്യമില്ല. എത്ര കിലോ വെളുത്തുള്ളി ഉണ്ടായാലും വളരെ എളുപ്പത്തിൽ തോല് കളഞ്ഞ് എടുക്കാൻ ഒരു എളുപ്പമാർഗം ഉണ്ട്.
അത് എന്താണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ വെളുത്തുള്ളിയുടെ അല്ലികൾ എല്ലാം വേർപെടുത്തിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ചെറിയ ചൂടോടുകൂടിയ വെള്ളം എടുക്കുക. അതിനുശേഷം വെളുത്തുള്ളി അതിലേക്ക് ഇട്ടു കൊടുക്കുക. ഒരു രണ്ടുമിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം കൈ കൊണ്ട് വളരെ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കാൻ സാധിക്കും.
അതുപോലെ തന്നെ ഇഞ്ചി തോല് കളയുന്നതിന് എല്ലാവരും കത്തി ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാൽ അതിനേക്കാൾ നല്ലത് സ്പൂൺ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ്. പെട്ടെന്ന് തന്നെ തോല് കളഞ്ഞെടുക്കാൻ സാധിക്കും. അതുപോലെ സ്റ്റീലിന്റെ വെള്ളം കുപ്പികൾ നന്നായി വൃത്തിയാക്കി എടുക്കാൻ കുട്ടിയുടെ ഉള്ളിലേക്ക് ഒരു ടീസ്പൂൺ ഉപ്പിട്ട് കൊടുക്കുക.
അതോടൊപ്പം കുറച്ചു ചൂടുവെള്ളവും ഒഴിച്ച് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ കുലുക്കി എടുക്കുക. രണ്ടോ മൂന്നോ മിനിറ്റ് നന്നായി കുലുക്കി കൊടുക്കുക. അതിനുശേഷം വെള്ളം കളയുക. വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി കിട്ടും. അതുപോലെ ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ ചപ്പാത്തി കോലുകൊണ്ട് ഒരു അഞ്ചു മിനിറ്റ് നിർത്താതെ ഇടിച്ചു കൊടുക്കുകയാണെങ്കിൽ ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.