വൈകുന്നേരം ചായക്കടി ഉണ്ടാക്കാൻ ഇനി ഒരുപാട് സാധനങ്ങളുടെ ആവശ്യം ഒന്നുമില്ല. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. വീട്ടിൽ എന്നുമുള്ള നിസാര സാധനങ്ങൾ മാത്രം മതി. എങ്ങനെയാണ് ഈ ചായക്കടി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് പഴം വട്ടത്തിൽ അരിഞ്ഞ് എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന പഴം പാനിൽ ഇട്ട് വറുത്തെടുക്കുക.
ശേഷം മാറ്റിവയ്ക്കുക. അതിനുശേഷം അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. ശർക്കരയും തേങ്ങയും എല്ലാം നന്നായി യോജിച്ചു വന്നതിനു ശേഷം വറുത്തു വച്ചിരിക്കുന്ന പഴം ചേർത്തുകൊടുക്കുക. അതിലേക്ക് 4 ടീസ്പൂൺ തേങ്ങാ പാലു ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് 1/2 കപ്പ് മൈദ എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവുപോലെ തയ്യാറാക്കുക. അടുത്തതായി ഒരു ബ്രെഡ് എടുക്കുക. ബ്രെഡിന്റെ നടുവിലായി പഴത്തിന്റെ മിക്സ് വെച്ച് കൊടുക്കുക. അതിനുമുകളിൽ ഒരു ബ്രഡ് കൂടി വയ്ക്കുക. ശേഷം അത് നാലായി മുറിക്കുക. അതിനുശേഷം മൈദാമാവിൽ മുക്കിയെടുത്ത് പൊടിച്ച ബ്രെഡിൽ പൊതിഞ്ഞെടുക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് കൊടുക്കുക. ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച ഓരോ ബ്രഡും പൊരിച്ചെടുക്കുക. ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ ഉള്ള ചായക്കടി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.