ദിവസവും മല്ലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. കാൽസ്യം ഫോസ്ഫറസ് പൊട്ടാസ്യം നിയാസിൻ എന്നിവ മല്ലിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വലിയ വെള്ളം വളരെ ഉപകാരപ്രദമാണ്. ആന്റി ഓക്സിഡന്റുകളുടെ ഒരു കലവറയാണ് മല്ലി. വലിയ തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇല്ലാതാക്കി നല്ല കൊളസ്ട്രോളിന്റെ അളവിനെ കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
ഇതിൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുപോലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ക്രമപ്പെടുത്തുക വഴി പ്രമേഹ രോഗത്തെയും നിയന്ത്രിക്കുന്നു. മല്ലിയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നതിന് വളരെ സഹായിക്കുന്നു.
അതുപോലെ തന്നെ ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ചർമ്മത്തിനു ഉണ്ടാകുന്ന ഫംഗൽ അണുബാധ തടയുന്നതിന് വളരെയധികം സഹായിക്കുന്നു. ഇതിന് മല്ലി അരച്ച് തേനും ചേർത്ത് ചർമ്മത്തിൽ പുരട്ടുക. സ്ത്രീകളിൽ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറുവേദന തടയാൻ മല്ലിയിട്ടു വെള്ളം തിളപ്പിച്ച് അതിൽ കുറച്ച് പഞ്ചസാരയും ചേർത്ത് കുടിക്കുക.
കണ്ണിനെ ബാധിക്കുന്ന ചെങ്കണ്ണ് അലർജി എന്നിവയെ തടയാൻ മല്ലിയിട്ടു തിളപ്പിച്ച വെള്ളം ചൂടാറിയതിനു ശേഷം ആ വെള്ളം ഉപയോഗിച്ചുകൊണ്ട് കണ്ണു കഴുകുക. മല്ലിയില അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. തൈറോയ്ഡ് രോഗമുള്ളവർക്കും മല്ലി വെള്ളം വളരെ നല്ലതാണ്. പാർക്കിൻസൺ, അൽഷിമേഴ്സ് പോലുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങൾ തടയാനും വളരെയധികം സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.