രാവിലെ ബ്രേക്ക് ഫാസ്റ്റ് ഇഡ്ലി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ ഇനി ഒരു കപ്പ് ചോറ് മാത്രം മതി. ചോറു ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഇഡലി പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരുമിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. അതിലേക്ക് രണ്ടു നുള്ള് ഉലുവ കുറച്ചു വെള്ളത്തിൽ കുതിർത്തു വെച്ചതിനുശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക.
ശേഷം അതിലേക്ക് മുക്കാൽ കപ്പ് റവ ചേർത്ത് കൊടുക്കുക. ഇതിനായി വറുത്ത റവയും വറുക്കാത്ത റവയും ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം മൂന്ന് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. അതിനെക്കാവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം ചേർത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഇളം ചൂടുവെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഇഡലിയുടെ മാവിന്റെ പരുവത്തിൽ തയ്യാറാക്കിയെടുക്കുക. അതിനുശേഷം ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്തു കൊടുത്ത് വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി പാത്രം ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിച്ച് എടുക്കുക. ആവി വന്ന് തുടങ്ങുമ്പോൾ ഇഡ്ഡലി തട്ട് എടുത്ത് കുറച്ചു വെളിച്ചെണ്ണ തേച്ചു കൊടുക്കുക.
അതിനുശേഷം തയ്യാറാക്കി വെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുശേഷം പാത്രം അടച്ച് ഒരു 10 മിനിറ്റ് നന്നായി വേവിച്ചെടുക്കുക. വെന്ത് പാകമാകുമ്പോൾ ഇഡലി തട്ടിൽ നിന്നും അടർത്തി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഇനി മാവ് കുതിർക്കാതെയും അരക്കാതെയും വളരെ എളുപ്പത്തിൽ തന്നെ ഇഡലി തയ്യാറാക്കി എടുക്കാം. എല്ലാവരും ഇതുപോലെ ഒരു ഇഡലി ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.