മീൻ കഴിക്കുന്നവരും മീൻ വെട്ടാൻ ശ്രമിക്കുന്നവരും തീർച്ചയായും കണ്ടിരിക്കേണ്ട കുറച്ച് ടിപ്പുകൾ പരിചയപ്പെടാം. നമ്മളിൽ ചിലരെങ്കിലും സാധാരണ കടലിൽ എന്ന് മാത്രമല്ല പുഴ മീനുകളും കഴിക്കുന്നവർ ആയിരിക്കും. പുഴമീൻ കറി വയ്ക്കുമ്പോൾ ചില സമയങ്ങളിൽ കറിക്ക് ചെറിയ ചെളിയുടെ രുചി ഉണ്ടാകാറുണ്ടായിരിക്കും. എന്നാൽ ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ മീൻ വൃത്തിയാക്കിയതിനു ശേഷം കല്ലുപ്പ് ഉപയോഗിച്ച് നല്ലതുപോലെ മീൻ വൃത്തിയാക്കി എടുക്കുക.
അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ഒഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വൃത്തിയാക്കി വെച്ച മീൻ ഈ വെള്ളത്തിലേക്ക് ഇട്ടുവച്ച് കുറച്ചുസമയത്തിനുശേഷം എടുത്തു കറി വയ്ക്കാൻ ഉപയോഗിക്കുക. അതുപോലെ അടുത്ത ഒരു ടിപ്പ് കുടംപുളി വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം ഈ വെള്ളത്തിൽ വൃത്തിയാക്കി വെച്ചിരിക്കുന്ന മീൻ കുറച്ചു സമയം മുക്കി വയ്ക്കുക.
അതിനുശേഷം കറി വെക്കാൻ ഉപയോഗിക്കുകയാണെങ്കിൽ കറിക്ക് രുചി വ്യത്യാസം ഉണ്ടാകില്ല. അതുപോലെ ചെമ്മീൻ വൃത്തിയാക്കുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെമ്മീനിന്റെ തോട് കളഞ്ഞതിനുശേഷം അതിന്റെ നടുവിലുള്ള കറുപ്പ് ഭാഗം എടുത്തു കളയേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ചെമ്മീൻ വൃത്തിയാക്കുമ്പോൾ ഒരു കത്തി ഉപയോഗിച്ച് കൊണ്ട് അതിന്റെ നടുഭാഗം ചെറുതായി വരഞ്ഞു കൊടുക്കുക. അതിനുശേഷം വളരെ സിമ്പിൾ ആയി തന്നെ കറുപ്പ് ഭാഗം എടുത്ത് നീക്കം ചെയ്യുക.
അതുപോലെ മീൻ വൃത്തിയാക്കിയതിനു ശേഷം കൈകളിൽ മീനിന്റെ മണം അവശേഷിക്കും. കൈ നല്ല വൃത്തിയായി കഴുകുന്നതിനായി സോപ്പ് ഉപയോഗിക്കാതെ കുറച്ച് ചായപ്പൊടിയോ കാപ്പിപ്പൊടി ഉപയോഗിച്ച് കൈ നല്ല വൃത്തിയായി ഉരച്ചു കഴുകുക. ഇങ്ങനെ ചെയ്താൽ കയ്യിൽ നിന്ന് മീനിന്റെ മണം പെട്ടെന്ന് തന്നെ ഇല്ലാതായി പോകും. അതുപോലെ ഉണക്കമീൻ ഉപയോഗിക്കുന്നതിനു മുൻപായി കുറച്ചു സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുക ആ വെള്ളത്തിലേക്ക് കുറച്ച് പേപ്പർ കഷണങ്ങൾ കൂടി വെട്ടിയിടുകയാണെങ്കിൽ ഉണക്കമീനിൽ അധികമുള്ള ഉപ്പ് നീക്കം ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.