സോയാചങ്ക്സ് ഉപയോഗിച്ച് ഇറച്ചി മസാലയുടെ അതേ രുചിയിൽ സോയ ചങ്ക്സ് മസാല തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ പെരുംജീരകം അര ടീസ്പൂൺ നല്ല ജീരകം ഒരു ചെറിയ കഷ്ണം പട്ട നാല് ഗ്രാമ്പൂ രണ്ട് ഏലക്കായ ഒരു ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. . ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക.അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചൂടാക്കിയെടുക്കുക.
അതിനുശേഷം ഇവ രണ്ടും ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് രണ്ട് പച്ചമുളക് കീറിയതും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. വഴന്നു വരുമ്പോൾ കറിവേപ്പില ചേർത്ത് കൊടുക്കുക.
ശേഷം സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക. ശേഷം ഇവ മൂപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപൊടി ചേർത്ത് നന്നായി മൂപ്പിക്കുക. ശേഷം അരച്ച് വെച്ചിരിക്കുന്ന മസാല ചേർത്ത് ഇളക്കി യോജിപ്പിക്കുക.
മസാല ചൂടായി വരുമ്പോൾ വേവിച്ചുവെച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർത്തു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. സോയ ചങ്ക്സ് വെള്ളമെല്ലാം വറ്റി നല്ലതുപോലെ ഡ്രൈ ആയി വരുന്നത് വരെ വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക. ശേഷം നന്നായി ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് മല്ലിയിലയും കറിവേപ്പിലയും ചേർത്ത് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. രുചിയോടെ വിളമ്പാം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക..