ബേക്കിംഗ് സോഡ വേണ്ട. പഴംപൊരി തയ്യാറാക്കുമ്പോൾ മാവിൽ ഈ ചേരുവ ചേർത്ത് നോക്കൂ. ഇനി നല്ല സോഫ്റ്റ് പഴംപൊരി കഴിക്കാം. | Tasty Banana Snack

സാധാരണ പഴംപൊരിയുടെ മാവ് തയ്യാറാക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഒരു മാവ് തയ്യാറാക്കാം. സാധാരണയായി ബേക്കിംഗ് സോഡാ പഴംപൊരി തയ്യാറാക്കുമ്പോൾ ചേർക്കാറുണ്ട്. എന്നാൽ ഇവിടെ ബേക്കിംഗ് സോഡ ചേർക്കേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഈ പഴംപൊരി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക.

അതിലേക്ക് ഒരു മുകാൽ കപ്പ് ചോറ് ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം ഒരു ഏലക്കായ ചേർത്ത് കൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി പഴംപൊരി തയ്യാറാക്കാൻ നേന്ത്രപ്പഴം എടുത്ത് കനം കുറച്ച് നീളത്തിൽ മുറിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച മാവിലേക്ക് മുക്കിവെക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മാവിൽ മുക്കിയ ഓരോ നേന്ത്രപ്പഴവും എടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.

ശേഷം നല്ലതുപോലെ വറുത്തെടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. പഴംപൊരി പാകമായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ബേക്കിംഗ് സോഡയോ ഒന്നും ചേർക്കാതെ പഴംപൊരി വളരെ സോഫ്റ്റ് ആയി ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ഒരു പഴംപൊരി തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *