ഒരു ഗ്ലാസ് ഉഴുന്ന് കൊണ്ട് എല്ലാവരെയും കൊതിപ്പിക്കുന്ന ഒരു വിഭവം തയ്യാറാക്കാം. നല്ല മൊരിഞ്ഞ് സോഫ്റ്റ് ആയ ഒരു ഉഴുന്നുവട തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് ഉഴുന്ന വെള്ളത്തിൽ ഇട്ട് കുതിർത്തു വയ്ക്കുക. ഉഴുന്ന് ഒരു 10 മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കേണ്ടതാണ്. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർക്കേണ്ടതില്ല.
അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൈകൊണ്ട് നന്നായി ഇളക്കിയെടുക്കുക ഒരു 5 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക ഇത് ഉഴുന്ന് മാവ് നന്നായി സോഫ്റ്റ് ആയി വരാൻ നല്ലതാണ്. അതിനുശേഷം ഒരു വലിയ സവാള തരിയായി അരിഞ്ഞെടുത്തത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു വലിയ ഇഞ്ചി പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പും കൊടുക്കാൻ കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഉഴുന്നുവട പൊരിക്കാൻ ആവശ്യമായ എണ്ണ എടുക്കുക. ശേഷം ചൂടാക്കാനായി വയ്ക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ രണ്ട് കയ്യിലും ആദ്യം കുറച്ചു വെളിച്ചെണ്ണ തടവി കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ഒരു ചെറിയ ഉരുളയെടുത്ത് കയ്യിലേക്ക് വെച്ച് ചെറുതായി പരത്തുക.
ശേഷം കൈവിരൽ വെള്ളത്തിൽ മുക്കി മാവേലി നടുവിലായി ഒരു ഹോൾ ഇട്ടു കൊടുക്കുക. ഉഴുന്നുവട വളരെ ഷേപ്പ് ആയി കിട്ടാൻ ഇതുപോലെ ചെയ്താൽ മതി. ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ രണ്ടു ഭാഗവും ചെറിയ ഗോൾഡൻ ബ്രൗൺ നിറമായി വെന്തു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. എല്ലാം വടയും ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. ഇതിന്റെ കൂടെ സാമ്പാറും തേങ്ങ ചമ്മന്തിയും വളരെ നല്ല കോമ്പിനേഷൻ ആണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.