മീൻ വാങ്ങുമ്പോൾ കറി വെക്കുന്ന വരും വലത്തു കഴിക്കുന്നവരും ഉണ്ടായിരിക്കും എന്നാൽ ഇനി മീൻ വാങ്ങുമ്പോൾ ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി വേറെ ലെവൽ ആണ്. ഏതു മേൽ ഉപയോഗിച്ചുകൊണ്ട് ഇതുപോലെ അച്ചാർ ഉണ്ടാക്കിയാൽ ചോറുണ്ണാൻ ഇതു മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെറിയ കഷണങ്ങളാക്കി നുറുക്കി എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് ഇളക്കി കൊടുക്കുക.
മാറ്റിവയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് 20 വെളുത്തുള്ളി വലിയ കഷണം ഇഞ്ചി ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ കടുക് അര ടീസ്പൂൺ ഉലുവ വറുത്തെടുത്ത് പൊടിച്ച് മാറ്റി വെക്കുക. അതേ പാനിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് ചൂടാക്കി ഒരു ചെറിയ കഷണം കായം ഇട്ടു വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം മാറ്റിവെച്ചിരിക്കുന്ന മീൻ ഇട്ട് നന്നായി വറുത്തെടുക്കുക. അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് വറുത്തു മാറ്റി വയ്ക്കുക.
ശേഷം അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. നാലു വറ്റൽ മുളക്, ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറക്കുക. ശേഷം വരച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത് നന്നായി മൂപ്പിച്ച് എടുക്കുക. മൂത്തു വരുമ്പോൾ ഒരു അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. നന്നായി മൂത്തു വരുമ്പോൾ ആവശ്യത്തിന് മുളകുപൊടി ചേർത്ത് കൊടുത്ത് പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
ശേഷം അതിലേക്ക് ആറോ എട്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് പുറത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക. അതോടൊപ്പം പൊടിച്ച മസാല ചേർത്ത് കൊടുക്കുക. വീണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഉപ്പ എല്ലാം പാകമാണോ എന്ന് നോക്കി നന്നായി ഡ്രൈ ആക്കി എടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെയധികം രുചികരമായ മീൻ അച്ചാർ ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.