വൈകുന്നേരം നല്ല ചൂട് ചായയുടെ കൂടെ കഴിക്കാൻ രുചികരമായ ഉള്ളി പക്കവട തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തന്നെ ചായ ഉണ്ടാക്കുന്ന നേരം കൊണ്ട് തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി, ഒരു പച്ചമുളക്, രണ്ടോ മൂന്നോ വെളുത്തുള്ളി, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റുക.
ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഉള്ളിയെടുക്കാവുന്നതാണ്. വളരെ കനം കുറഞ്ഞ തന്നെ അരിഞ്ഞെടുക്കുക. അതിനുശേഷം പച്ചമുളക് അരച്ചത് സവാളയിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം ഉള്ളി പക്കവടയുടെ രുചി കൂട്ടുന്നതിന് കുറച്ചു കറിവേപ്പില അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം മല്ലിയിലയും ചേർത്ത് കൊടുക്കുക.
അതിനുശേഷം ഇതിന് ആവശ്യമായ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ പെരുംജീരകം കാൽ ടീസ്പൂൺ കായപ്പൊടി ആവശ്യത്തിന് ഉപ്പ് എങ്ങനെയെല്ലാം ചേർത്തു കൊടുത്തതിനുശേഷം കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.അതിനുശേഷം രണ്ട് ടീസ്പൂൺ അരിപ്പൊടി ചേർത്ത് കൊടുക്കുക. അതിനുശേഷം മുക്കാൽ കപ്പ് കടലമാവ് ചേർത്തു കൊടുക്കുക. കടലമാവ് ചേർക്കുമ്പോൾ കുറേശ്ശെയായി ചേർത്ത് കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ശേഷം വീണ്ടും കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക ഇതിലേക്ക് ആവശ്യമെങ്കിൽ വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുത്ത് തയ്യാറാക്കി വെക്കുക. മാവ് ലൂസ് ആയി പോകാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറേശ്ശെയായി സവാള എടുത്ത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ നന്നായി പൊരിച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.