മുഖം വെളുക്കുന്നതിനും മുഖക്കുരു ഇല്ലാതാക്കുന്നതിനും മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനും ഇന്ന് ധാരാളം ക്രീമുകൾ ലഭ്യമാണ്. എന്നാൽ അവയിൽ ഏതാണ് ഒരുതരത്തിലും ഉള്ള അലർജികൾ ഉണ്ടാകാതെ ധൈര്യമായി ഉപയോഗിക്കാൻ കഴിയുന്നത് എന്ന കാര്യത്തിൽ എല്ലാവർക്കും സംശയം ഉണ്ടാകും. എന്നാൽ ചിലരെങ്കിലും വീട്ടിലുള്ള ചെറിയ ടിപ്പുകൾ ഉപയോഗിച്ചുകൊണ്ട് മുഖം എപ്പോഴും സ്വാഭാവികതയിൽ നിലനിർത്തി പോകുന്നവരും ഉണ്ടാകും. എല്ലാവർക്കും ആയി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് എങ്ങനെ മുഖത്തെ കറുത്ത പാടുകൾ പെട്ടെന്ന് നീക്കം ചെയ്യാൻ സാധിക്കും എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു തക്കാളി മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതിൽ നിന്ന് ഒന്നോ രണ്ടോ ടീസ്പൂൺ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പാലു ചേർത്തു കൊടുക്കുക. ശേഷം രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് ഉപയോഗിച്ച് മുഖം നന്നായി തേച്ചുരച്ച് കഴുകിയെടുക്കുക. സോപ്പ് ഉപയോഗിക്കുന്നതിന് പകരം ഇത് ഉപയോഗിക്കുക. അടുത്തതായി മുഖത്ത് ഒരു സ്ക്രബർ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക.
അതിലേക്ക് അരച്ചു വച്ചിരിക്കുന്ന തക്കാളിയിൽ രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. ഇവ രണ്ടും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇത് മുഖത്ത് നന്നായി തേച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും നന്നായി സ്ക്രബ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. അതിനുശേഷം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക.
അതോടൊപ്പം അരച്ചു വച്ചിരിക്കുന്ന തക്കാളിയിൽ നിന്ന് ഒരു ടീസ്പൂൺ ചേർത്ത് കൊടുക്കുക. ശേഷം ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് നന്നായി തേച്ചു കൊടുക്കുക. ഇത് തേച്ചതിനു ശേഷം ഒരു പത്തു പതിനഞ്ച് മിനിറ്റോളം ഉണങ്ങാനായി അനുവദിക്കുക. അതിനുശേഷം കഴുകി കളയുക. പറഞ്ഞ മൂന്ന് കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ മുഖത്തെ എല്ലാ കറുത്ത പാടുകളും നിമിഷനേരം കൊണ്ട് ഇല്ലാതാകുന്നത് കാണാനായി സാധിക്കും. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.