കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കിടിലൻ വിഭവം ചോറും മുട്ടയും ചേർത്ത് തയ്യാറാക്കാം. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിമിഷനേരം കൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാം. ഒരു വടയാണ് ഇന്ന് തയ്യാറാക്കാൻ പോകുന്നത്. എങ്ങനെയാണ് ഈ വട തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ചോറ് എടുക്കുക. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക.
ഇവ രണ്ടും ഒരുമിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഇതിലേക്ക് അരക്കപ്പ് റവ ചേർത്തു കൊടുക്കുക. അതോടൊപ്പം മൂന്ന് ടീസ്പൂൺ കടലമാവ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് മല്ലിയില കറിവേപ്പില. ആവശ്യമായ പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തായി ഇതിലേക്ക് വേണ്ട മസാല ചേർത്തു കൊടുക്കാം. ആവശ്യത്തിന് ഉപ്പ്. ആവശ്യമായ മുളകുപൊടി അര ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി എടുത്ത് കയ്യിൽ വെച്ച് അതിന് നടുവിൽ ഒരു ഹോൾ ഇട്ടു കൊടുക്കുക.
അതിനുശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഈ രീതിയിൽ വട നല്ലതുപോലെ മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ എടുത്ത് പകർത്തി വയ്ക്കുക. പുറമേ നല്ല മൊരിഞ്ഞതും ഉള്ളിൽ സോഫ്റ്റ് ആയ രുചികരമായ വട ഈ രീതിയിൽ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.